മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി

മണിപ്പൂര്‍ സന്ദര്‍ശിക്കാനൊരുങ്ങി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഈ മാസം 29, 30 തീയതികളിലാണ് രാഹുല്‍ ഗാന്ധിയുടെ മണിപ്പൂര്‍ സന്ദര്‍ശനം. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം തുടരുന്നതിനിടെയാണ് രാഹുല്‍ ഗാന്ധി സംസ്ഥാനത്ത് എത്തുന്നത്.

Also Read- നടന്‍ ധ്രുവന്റെ കാല്‍ മുറിച്ചുമാറ്റി; ദാരുണ സംഭവം ആദ്യ ചിത്രത്തിന്റെ റിലീസിന് മുന്‍പ്

എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് രാഹുലിന്റെ ദ്വിദിന സന്ദര്‍ശന പരിപാടി അറിയിച്ചത്. ഏകദേശം രണ്ട് മാസമായി മണിപ്പൂര്‍ കത്തുകയാണെന്നും ഇതൊരു മാനുഷിക ദുരന്തമാണെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. വിദ്വേഷമല്ല, സ്‌നേഹത്തിന്റെ ശക്തിയാകേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും കെ.സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

Also Read- ‘വന്ദേഭാരതുണ്ടാക്കുന്നു, എന്നാല്‍ സ്റ്റേഷനുകളില്‍ സൗകര്യങ്ങളില്ല’; റെയില്‍വേ സ്റ്റേഷനില്‍ യുവതി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പിതാവ്

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ മണിപ്പൂര്‍ സന്ദര്‍ശിച്ചിട്ടില്ല. അമിത് ഷായാണ് മേഖലയിലെ സമാധാന ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. മണിപ്പൂര്‍ പ്രശ്നത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നും പ്രധാനമന്ത്രി മൗനം വെടിയണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here