ഫീച്ചറുകളുടെ കൂടാരം; 7200mAh ബാറ്ററിയുള്ള റിയൽമി നിയോ7 ടർബോ എത്തി

Realme neo 7 turbo

റിയൽമി നിയോ7 ടർബോ 5ജി ഒറ്റ വാക്കിൽ പറഞ്ഞാൽ ആ​ഗ്രഹിക്കുന്ന ഫീച്ചറുകളുടെ ഒരു കൂടാരം. കുറഞ്ഞ വിലയിൽ കൂടുതൽ ഫീച്ചറുകൾ അതാണ് റിയൽമി നിയോ7 ടർബോ 5ജി. ഫോൺ റിലീസ് ചെയ്തിരിക്കുന്നത് ചൈനയിലാണ്. 12GB + 256GB, 16GB+ 256GB, 12GB+ 512GB, 16GB+ 512GB എന്നിങ്ങനെയുള്ള വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്. അടിസ്ഥാന വേരിയന്റായ 12GB + 256GB ക്ക് 1999 യുവാൻ ഏകദേശം 23,710 രൂപയാണ് വില വരുന്നത്. ഏറ്റവും ഉയർന്ന വേരിയന്റായ 16GB+ 512GB വേരിയന്റിന് 2699 യുവാൻ ഏകദേശം 32,025 രൂപയാണ് വില വരുന്നത്.

ഏറ്റവും പുതിയ മീഡിയടെക് ഡൈമെൻസിറ്റി 9400E പ്രോസസർ ഉൾപ്പടെ ​ഗംഭീര ഫീച്ചറുകളാണ് ഫോണിലുള്ളത്. 6.78- ഇഞ്ച് വലിപ്പമുള്ള 144Hz റിഫ്രഷ് റേറ്റ് ഉള്ള OLED ഡിസ്പ്ലേയാണ് ഫോണിലുള്ളത്, 6500 nits വരെയാണ് പീക്ക് ബ്രൈറ്റ്നസ്, 100% DCI-P3 കളർ ഗാമട്ട്, 4608Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, ഫുൾ-ബ്രൈറ്റ്നസ് DC ഡിമ്മിംഗ് എന്നിങ്ങനെയാണ് ഡിസ്പ്ലേ ഫീച്ചറുകൾ.

Also Read: 50000 രൂപയിൽ താഴെ ഒരു ഫോള്‍ഡബിള്‍ ഫോണ്‍,കിടിലൻ എ ഐ ഫീച്ചറുകൾ; മോട്ടോറോള റേസര്‍60 ഇന്ത്യയില്‍ എത്തി

പ്രോസസർ നോക്കുകയാണെങ്കിൽ 3.4GHz ഒക്ട-കോർ ​​ഡൈമെൻസിറ്റി 9400e 4nm പ്രൊസസറാണ് ഫോണിലുള്ളത്. UFS 4.0 സ്റ്റോറേജ് ആണ്. റിയൽമി UI 6.0ൽ എത്തുന്ന ഫോൺ ആൻ‍ഡ്രോയിഡ് 16 ലാണ് പ്രവർത്തിക്കുന്നത്.

കാമറാ വിഭാ​ഗത്തിൽ നോക്കുകയാണെങ്കിൽ റിയർ കാമറയിൽ വരുന്നത് 50MP മെയിൻ കാമറയും 8MP അൾട്രാ വൈഡ് കാമറയുമാണ് ഫോണിലുള്ളത്. 4K 60fps വീഡിയോ റെക്കോർഡിങ്ങ് സപ്പോർട്ട് ചെയ്യുന്ന ഫോണിന്റെ ഫ്രണ്ട് കാമറ 16MP യാണ്. 7200mAh ബാറ്ററിയുള്ള ഫോണിന് 100W ഫാസ്റ്റ് ചാർജിങ്ങ് സപ്പോർട്ട് ചെയ്യുകയും ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News