ഇനി റോൾസ് റോയ്സും ലാൻഡ് റോവറും കൈപൊള്ളിക്കില്ല; മൂന്ന് കോടി വരെ വിലയിടിവ്

റോൾസ് റോയ്സും ലാൻഡ് റോവറും ഉൾപ്പെടെയുള്ള ബ്രിട്ടീഷ് ആഡംബര കാറുകൾക്ക് വില കുത്തനെ കുറയുമെന്ന് റിപ്പോർട്ട്. യുകെയുമായുള്ള വ്യാപാര കരാർ മൂലമാണ് ഈ മോഡലുകൾക്ക് വില കുറയുന്നത്. അൾട്ര പ്രീമിയം മോഡലുകൾക്ക് ഒരു കോടി മുതൽ മൂന്ന് കോടി വരെയാവും വില കുറയുക. ഇന്ത്യ യുകെ വ്യാപാര കരാർ ജൂലൈ 15 മുതലാണ് പ്രാബല്യത്തിൽ വരിക.

ആഡംബര മോഡലുകളായ ആസ്റ്റൺ മാർട്ടിൻ, മക്ലാരൻ എന്നിവയ്ക്കും വില കുറയും. പൂർണ്ണമായി ഇറക്കുമതി ചെയ്യുന്ന കാറുകളുടെ കസ്റ്റംസ് തീരുവ നിലവിലുള്ള 110 ശതമാനത്തിൽ നിന്ന് 30 ശതമാനമായി കുറയുന്നതാണ് ആഡംബര കാർ പ്രേമികൾക്ക് ഇനി നേട്ടമാവുക.

also read; സ്ക്രീൻഷോട്ടും വാട്സ്ആപ് ടിക്കറ്റുമായി ട്രെയിൻ കയറുന്നവരുടെ ശ്രദ്ധയ്ക്ക്; ഇനി അത് നടക്കില്ല, പിഴ ഉറപ്പെന്ന് റെയിൽവേ

യുകെയിൽ നിർമ്മിച്ച് ആദ്യ വ‌‍ർഷം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഏകദേശം 20,000 കാറുകൾക്ക് ഈ നികുതിയിളവിന്റെ പ്രയോജനം ലഭിക്കും. എന്നാൽ മിക്ക കമ്പനികളും നികുതി കിഴിവിന് ശേഷമുള്ള വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ഓരോ വാഹനവും അനുസരിച്ച് 20 മുതൽ 25 ശതമാനം വരെ വിലയിൽ ഇടിവ് ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. അൾട്ര ലക്ഷ്വറി മോഡലുകൾക്ക് 3 കോടി വരെ ലാഭിക്കാൻ സാധിക്കും. ഇത് ഇന്ത്യയിലെ ആഡംബര കാർ വിൽപ്പന കുത്തനെ ഉയരാൻ കാരണമാകുമെന്നാണ് അനുമാനം.

അതേസമയം ഇറക്കുമതി ചെയ്യുന്ന റേഞ്ച് റോവർ സ്പോർട്സ് എസ്.വി, റേഞ്ച് റോവർ എസ്.വി മോഡലുകളുടെ വില ജെഎൽആർ ഇതിനോടകം കുറച്ചിട്ടുണ്ട്. ഇന്ത്യയിലെ മൊത്തം വാഹനങ്ങളുടെ ഇറക്കുമതി വിഹിതം സമീപ ഭാവിയിൽ 7-10 ശതമാനമായി ഉയരുമെന്നാണ് പ്രതീക്ഷ്ഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News