സെഞ്ച്വറി അടിച്ച് റൊണാൾഡൊ, സൗദിയിൽ ജൈത്രയാത്ര തുടർന്ന് അൽ നസർ

al nassar ronaldo

ക്രിസ്റ്റ്യാനോ റൊണാൾഡൊ അൽ നസർ ജേഴ്സിയിൽ നൂറാം ജയം. ഞായറാഴ്ച്ച നടന്ന എ എഫ് സി ചാ​മ്പ്യൻസ് ലീ​​ഗ് ക്വാർട്ടർ ഫൈനലിൽ അൽ വാസലിനെ തോൽപ്പിച്ചാണ് റൊണാൾഡൊ ഈ നേട്ടം കൈവരിച്ചത്. സൗദി ടീമായ അൽ നാസറിന് വേണ്ടി റൊണാൾഡൊ 141 മത്സരങ്ങളിൽ നിന്നും ഇതിനോടകം 100 വിജയം നേടിക്കഴിഞ്ഞു. തുടർച്ചയായ 18 മത്സരങ്ങൾ വിജയ തുടർച്ചയുമായാണ് റൊണാൾഡൊ കളത്തിലിറങ്ങി നേടിക്കഴിഞ്ഞത്. എന്നാലും തന്റെ റയൽ മാഡ്രിലെ റെക്കോർഡിനൊപ്പം എത്താൻ സാധിച്ചിട്ടില്ല.

ഞായറാഴ്ച്ച നടന്ന മത്സരത്തിൽ റൊണാൾഡോ ഇരട്ട ​ഗോളുകൾ നേടി. ഇതോടുകൂടി അൽ നസറിന് സെമി ​ബർത്ത് ഉറപ്പിക്കാൻ സാധിച്ചു. ഡിസംബർ 2022ൽ ക്ലബ്ബിൽ ചേർന്നതിന് ശേഷം ക്രിസ്റ്റിയാനൊ തൻ്റെ 100-ാമത്തെ വിജയം നേടിക്കഴിഞ്ഞു. സൗദിയിലേക്കുള്ള മാറ്റം യൂറോപ്പിനെക്കാൾ കുറഞ്ഞ വെല്ലുവിളിയായിരിക്കുമെന്ന് ചിലർ വിമർശിക്കുകയും, എന്നാൽ സ്പെയിനിൽ അദ്ദേ​ഹം വിജയതേരോട്ടം യാഥാർത്ഥ്യമാക്കിയതാണെന്ന് സ്ഥിതിവിവരക്കണക്കുകൾ തെളിയിക്കുന്നു.

Also read: തോൽവികളുടെ പരമ്പരക്ക് അവസാനം! ഐപിഎല്ലിൽ ഗുജറാത്തിനെ തകർത്ത് മുംബൈ ഇന്ത്യൻസ്

മാഡ്രിഡിൽ അദ്ദേഹം വെറും 127 മത്സരങ്ങളിൽ നിന്നും 100 വിജയങ്ങൾ നേടിക്കഴിഞ്ഞിരുന്നു. അദ്ദേ​ഹത്തിൻ്റെ വേ​ഗത്തിൽ 100 വിജയമെന്ന ക്ലബ്ബ് റെക്കോർഡിൽ മാഡ്രിഡാണ് മുന്നിട്ട് നിൽക്കുന്നത്, രണ്ടാമതുള്ളത് നിലവിലെ ക്ലബ്ബായ അൽ നസറാണ്. പട്ടികയിൽ മൂന്നാമതുള്ളത് മാഞ്ചസ്റ്റർ യുണൈറ്റഡാണ്. യുണൈറ്റഡിൽ 168 മത്സര​ങ്ങളിൽ നിന്നാണ് 100 വിജയങ്ങൾ നേടിയത്. നിലവിൽ അൽ നസറിൻ്റെ സെമി പ്രവേശനം റൊണാൾഡോയ്ക്ക് ആശ്വാസകരമാണ്. കഴിഞ്ഞ സീസണിൽ സെമിയിൽ അൽ നസർ പുറത്തായിരുന്നു. സൗദി പ്രോ ലീ​ഗ് ചരിത്രത്തിലെ ദൈർഘ്യമേറിയ വിജയ പരമ്പരയാണ് അൽ നസറിൻ്റെത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News