അലവന്‍സ് മറന്നേക്കൂ, ശമ്പളം മാസം ആദ്യം കിട്ടില്ല; തെലങ്കാനയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

തെലങ്കാനയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്നും എല്ലാ മാസവും ആദ്യം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം നല്‍കുന്നത് ബുദ്ധിമുട്ടാണെന്നും നിയമസഭയില്‍ സമ്മതിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. സംസ്ഥാന സര്‍ക്കാര്‍ ഏഴ് ലക്ഷം കോടി രൂപ കടത്തിലാണെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു.

അതേസമയം തെലങ്കാന മുഖ്യമന്ത്രിയുടെ പ്രസ്താവന ഞെട്ടിക്കുന്നതാണെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക ബന്ധത്തിന്റെ പ്രശ്‌നമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും കേരള ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രതികരിച്ചു.

തെലങ്കാനയുടെ സാമ്പത്തിക സ്ഥിതി ദുര്‍ബലമാണെന്നും എല്ലാ മാസവും ഒന്നാം തീയതി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത് സര്‍ക്കാരിന് ബുദ്ധിമുട്ടാകുമെന്നുമാണ് തെലങ്കാന മുഖ്യമന്ത്രിയുടെ തുറന്നു പറച്ചില്‍.സര്‍ക്കാരിന്റെ എല്ലാ കണക്കുകളും വെളിപ്പെടുത്താന്‍ തയ്യാറാണെന്നും ഏതൊക്കെ കാര്യങ്ങള്‍ നടപ്പിലാക്കണമെന്നും എന്ത് നിര്‍ത്തിവയ്ക്കണമെന്നും നിങ്ങള്‍ തീരുമാനിക്കണമെന്നും ജീവനക്കാരെ അഭിസംബോധന ചെയ്ത മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞു. തെലങ്കാന സര്‍ക്കാര്‍ ഏഴ് ലക്ഷം കോടി രൂപ കടത്തിലാണെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു.

അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പൊലും പണം കണ്ടെത്തേണ്ട അവസ്ഥയാണെന്നും മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അറിയിച്ചിരുന്നു.അതെ സമയം തെലങ്കാന മുഖ്യമന്ത്രിയുടെ പ്രസ്താവന ഞെട്ടിക്കുന്നതാണെന്ന് കേരള ധനമന്ത്രി ബാലഗോപാല്‍ പറഞ്ഞു.

Also Read : Also Read : കണ്ണൂർ വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കൽ സമയബന്ധിതമായി പൂർത്തിയാക്കും: മുഖ്യമന്ത്രി

വരുമാനമുള്ള സംസ്ഥാനമായിട്ടുപോലും മുന്നോട്ടുപോകാന്‍ കഴിയാത്ത അവസ്ഥയാണെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക ബന്ധത്തിന്റെ പ്രശ്‌നമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും കേരള ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രതികരിച്ചു. ബുദ്ധിമുട്ടുകള്‍ അനുഭവിക്കുമ്പോഴാണ് കേരളം പിടിച്ചുനില്‍ക്കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News