
എല്ലാവർക്കും എല്ലാം നൽകണമെന്ന് ചിന്തിക്കുന്നവനാണ് കമ്മ്യൂണിസ്റ്റ്. അപ്പോൾ ദൈവവും കമ്മ്യൂണിസ്റ്റാണെന്ന് നടൻ സമുദ്രകനി. മധുരയിൽ നടക്കുന്ന സിപിഐ എം 24 മത് പാർട്ടി കോൺഗ്രസ്സിൽ സാംസ്‌കാരിക പരിപാടികളിൽ പങ്കെടുക്കുകവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ചുവന്ന ഷർട്ട് ധരിച്ചവന് മാത്രമേ അഴിമതിയേയും നീതികേടിനേയും ചോദ്യം ചെയ്യാനാവൂ. എല്ലാവരും ഒന്നിക്കാം ചെറിയ മാറ്റമാണെങ്കിലും എന്തെങ്കിലും ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: ഓപ്പറേഷന്‍ ഡി-ഹണ്ടിൽ കുരുങ്ങിയത് 134 പേർ; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു
വേദിയിൽ വലിയ ഷോ കാണിക്കുന്ന നേതാക്കളെ നമുക്കറിയാം എന്നാൽ ജനങ്ങള്‍ക്കൊപ്പം നിൽക്കുന്ന നേതാക്കളാണ് തന്നെ ആകർഷിച്ചതെന്ന് സംവിധായകൻ വെട്രി മാരൻ പറഞ്ഞു. അതാണ് വിടുതലൈ സിനിമ എടുക്കാൻ തന്നെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം പലസ്തീന്‍ ജനതയ്ക്ക് സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഐക്യദാര്‍ഢ്യം. ഇസ്രയേല്‍ പലസ്തീനില്‍ നടത്തുന്ന വംശഹത്യ അവസാനിപ്പിക്കണമെന്നും അടിയന്തിരമായി സ്ഥിരമായ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും പാര്‍ട്ടി കോണ്‍ഗ്രസ്് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവച്ചു.
കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍. സ്വാതന്ത്ര്യാനന്തരം രാജ്യം തുടര്‍ന്നുപോന്ന നിലപാടില്‍ വെള്ളം ചേര്‍ക്കുന്ന നടപടിയാണിത്. സമ്മേളനം പാസാക്കിയ പ്രമേയം പലസ്തീനില്‍ അടിയന്തിരമായി സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. ജോര്‍ദാന്‍ നദി മുതല്‍ മെഡിറ്ററേനിയന്‍ കടല്‍ വരെയുള്ള പലസ്തീന്‍ സ്വതന്ത്രമാവുക തന്നെ ചെയ്യുമെന്നും അദ്ദേഹം കുറിപ്പില്‍ കുറിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here