ഇൻസ്റ്റഗ്രാമും തൂക്കി ‘ചേട്ടൻ’; ഏറ്റവും കൂടുതൽ ഫോളേവേഴ്സുള്ള മലയാളിയായി സഞ്ജു സാംസൺ

ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ അറിയപ്പെടുന്ന മലയാളി താരമാണ് സഞ്ജു സാംസൺ. ടി20 മത്സരത്തിലെയും ഇക്കഴിഞ്ഞ ലോകകപ്പിലെയും മികച്ച പ്രകടനം കൊണ്ട് രാജ്യാന്തര തലത്തിൽ പോലും സഞ്ജുവിന്റെ പേര് അക്ഷരാർത്ഥത്തിൽ വാഴ്ത്തപ്പെട്ടു. ഇപ്പോഴിതാ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള മലയാളി താരമെന്ന ടൈറ്റിൽ കൂടി സ്വന്തമാക്കിയിരിക്കയാണ് താരം.

19 മില്യൺ ഫോളോവേഴ്സാണ് ഇപ്പോൾ താരത്തിനുള്ളത്, അതായത് 1.9 കോടിയോളം ആളുകളാണ് സഞ്ജുവിനെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത്. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കീർത്തി സുരേഷിനെ പിന്തള്ളിയാണ് സഞ്ജു ഈ നേട്ടത്തിലേക്ക് എത്തി നിൽക്കുന്നത്.

ALSO READ; ഹൈദരാബാദിൽ തകർന്നിടിഞ്ഞു രാജസ്ഥാൻ! ഹൈദരാബാദിനെ തോൽപ്പിക്കാൻ വേണ്ടത് 217 റൺസ്

ടി20 മത്സരം തുടങ്ങുന്നതിന് മുമ്പ് 10 മില്യൺ ആയിരുന്നു സഞ്ജുവിന്റെ ഫോളോവേഴ്സിന്റെ എണ്ണം. നടി അനുപമ പരമേശ്വരൻ, നടൻ ദുൽഖർ സൽമാൻ, നടൻ ടൊവിനോ തോമസ് എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള മലയാളികൾ. ഐപിഎല്ലിൽ സഞ്ജു ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഭാഗമായത് ഫോളോവേഴ്സിൽ കാര്യമായി തന്നെ പ്രതിഫലിച്ചിട്ടുണ്ട്. ഐപിഎല്ലിൽ ഏറ്റവും കൂടുതൽ ഫ്രാഞ്ചസികളിൽ ഒന്നാണ് ചെന്നൈ.

അതേസമയം ഐപിഎൽ 2026ൽ സഞ്ജു തിരികെ ഫോമിലെത്തിയത്തിന്റെ ആവേശത്തിലാണ് ആരാധകർ. ആദ്യ മൂന്ന് മത്സരങ്ങളിലും സഞ്ജു നിരാശപ്പെടുത്തിയിരുന്നു. എന്നാൽ, ഡൽഹിയ്ക്കെതിരെ നടന്ന മത്സരത്തിൽ മികച്ച പ്രകടനമാണ് താരം കാഴ്ച്ചവച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News