മാപ്പ്… മാപ്പ്… മാപ്പ്…; സവർക്കർ 10 തവണ ദയാഹർജി നൽകിയെന്ന് സമ്മതിച്ച് ബന്ധു

VD Savarkar apology petitions

ബ്രിട്ടിഷ് ഭരണകാലത്ത് ശിക്ഷാ ഇളവ് തേടി ഹിന്ദുത്വ തീവ്രവാദി വി. ഡി. സവർക്കർ പത്ത് തവണ ദയാ ഹർജി നൽകിയിട്ടുണ്ടെന്ന് സമ്മതിച്ച് അദ്ദേഹത്തിന്റെ ബന്ധു കോടതിയിൽ. സവർക്കറുടെ സഹോദരന്റെ ചെറുമകൻ സത്യകി സവർക്കർ ആണ് ഇക്കാര്യം പുണെ പ്രത്യേക കോടതിയിൽ സമ്മതിച്ചത്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെയുള്ള അപകീർത്തിക്കേസിൽ ആണ് വെളിപ്പെടുത്തൽ.

ശിക്ഷാ ഇളവ് തേടിയാണ് സവർക്കർ പത്ത് തവണ ഹർജി നൽകിയത്. ശിക്ഷ കുറയ്ക്കാനുള്ള നടപക്രമം സവർക്കർ പാലിച്ചിരുന്നതായി സമ്മതിച്ച സത്യകി സവർക്കർ സ്വന്തം താത്പര്യപ്രകാരമാണ് സവർക്കർ ഹർജി നൽകിയതെന്നും വ്യക്തമാക്കി. ആൻഡമാൻ സെല്ലുലാർ ജയിലിൽ കഴിഞ്ഞപ്പോഴാണ്‌ ഹർജികൾ സമർപ്പി‍ച്ചതെന്നും ശിക്ഷ വിധിക്കപ്പെട്ട്‌ ഒരു മാസത്തിനകം തന്നെ സവർക്കർ ആദ്യ മാപ്പപേക്ഷ നൽകിയെന്നും സത്യകി വ്യക്തമാക്കി.

ALSO READ: എവിടെ സൗജന്യയാത്ര? കെഎസ്ആര്‍ടിസി ഓർഡിനറിയിൽ പണം ഈടാക്കിയതായി യുവതിയുടെ പരാതി

വിപ്ലവകാരികളായ രാജ്‌ഗുരു, ബതു കേശ്വർ ദത്ത്, അഷ്ഫാഖുല്ലാഹ് ഖാൻ തുടങ്ങിയവർ ദയാഹർജി നൽകിയില്ലെന്നും കൂട്ടിച്ചേർത്തു. അതേസമയം 2023 മാർച്ചിലാണ് രാഹുൽ ഗാന്ധി സവർക്കർക്കറെ കുറിച്ച്‌ മാനനഷ്‌ട കേസിനാസ്പദമായ പരാമർശം നടത്തിയത്. ഇതേ കേസിൽ, കഴിഞ്ഞ വിചാരണയ്‌ക്കിടെ, സവർക്കർ അഞ്ചുതവണ മാപ്പെഴുതിയെന്നാണ്‌ സത്യകി സവർക്കർ കോടതിയെ അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News