ഹൃദയം നിലച്ചാലും തലച്ചോർ പ്രവർത്തിക്കും: പഠനം

Heart Brain

ഹൃദയാഘാതത്തിന് ശേഷവും കരുതിയിരുന്നതിലും കൂടുതല്‍ സമയം തലച്ചോറിന്റെ പ്രവർത്തനം തുടരുമെന്ന് പഠനം. ഹൃദയസ്തംഭനം സംഭവിച്ചതിനു ശേഷവും ക്ലിനിക്കിൽ നടന്ന കാര്യങ്ങൾ ആളുകൾ ഓർമിക്കുന്നുണ്ടെന്നും പുതിയ പഠനത്തിൽ പറയുന്നു.

NYU ലാംഗോൺ മെഡിക്കൽ സെന്ററിലെ ഡോ. സാം പാർനിയ നേതൃത്വം നൽകിയ പഠനം റെസസിറ്റേഷൻ ജേണലിലാണ് പ്രസിദ്ധികരിച്ചത്. അമേരിക്കയിലെയും യുകെയിലെയും ഹൃദയാഘാതത്തെ അതിജീവിച്ച 25 ആശുപത്രികളിലെ 53 രോഗികളെയാണ് സംഘം പഠനത്തിനായി പരിശോധിച്ചത്.

Also Read: ഞാനീ നാട്ടുകാരൻ അല്ലടാ ! എഐ ഉച്ചകോടിയിൽ ചൈനീസ് റോബോട്ടിനെ ‘സ്വദേശി’യാക്കി അവതരിപ്പിച്ചു; വീഡിയോ പങ്കുവച്ച് കുടുങ്ങി കേന്ദ്രമന്ത്രിയും

ഏകദേശം 40% രോഗികൾക്കും ഹൃദയസ്തംഭനമുണ്ടായ സമയത്തെ ഓർമകളോ ചിന്തകളോ ഉണ്ടായിരുന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുറിയിൽ നടന്ന സംഭവങ്ങൾ, മെഡിക്കൽ സ്റ്റാഫുകൾ തമ്മിലുള്ള സംഭാഷണങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഓർമിക്കാൻ സാധിക്കുന്നുണ്ടെന്ന് ചിലർ പറഞ്ഞു.

Also Read: ചന്ദ്രനിലേക്കുള്ള പാത വീണ്ടും ഒരുങ്ങുന്നു: ആർട്ടെമിസ്-II ദൗത്യത്തിലെ തകരാർ പരിഹരിച്ച് നാസ, ‘വെറ്റ് ഡ്രസ് റിഹേഴ്സൽ’ നാളെ

തലച്ചോറിലെ സ്കാനുകൾ ചിന്തയും അവബോധവുമായി ബന്ധപ്പെട്ട വ്യത്യസ്ത തരംഗങ്ങളിൽ സ്പൈക്കുകൾ കാണിച്ചതായും പഠനത്തിൽ പറയുന്നു. മുമ്പ് കരുതിയിരുന്നതിനെക്കാൾ കൂടുതൽ തലച്ചോറിന് പ്രതിരോധശേഷിയുണ്ടാകാമെന്നാണ് പഠനം സൂചിപ്പിക്കുന്നത്. ഹൃദയസ്തംഭനം മൂലമുണ്ടാകുന്ന തലച്ചോറിലെ ക്ഷതങ്ങളുടെ ചികിത്സയും, സിപിആർ രീതികളും കൂടുതൽ മെച്ചപ്പെടുത്താൻ പഠനം സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News