
ടി വീണക്കെതിരായ എസ് എഫ് ഐ ഒ നടപടികളുടെ ലക്ഷ്യം രാഷ്ട്രീയമാണെന്നും ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻ. മുഖ്യമന്ത്രിയെ ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങളെ ഒറ്റക്കെട്ടായി ചെറുക്കും. വഖഫ് ബില്ലിന്മേലുള്ള വോട്ടെടുപ്പിന് പ്രിയങ്ക ഗാന്ധി എത്താതിരുന്നതില്‍ മുസ്ലിം ലീഗ് നിലപാട് വ്യക്തമാക്കണമെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.
Read Also: ‘എസ്എഫ്ഐഒ നടപടി രാഷ്ട്രീയ പ്രേരിതം’; രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്ന് പ്രകാശ് കാരാട്ട്
കോണ്‍ഗ്രസിന് മൃദുഹിന്ദുത്വമാണ്. സാംസ്‌കാരിക രംഗത്തെ അടിച്ചമര്‍ത്താനുള്ള ബി ജെ പി നീക്കത്തിന്റെ ഭാഗമാണ് ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളിലെ റെയ്ഡ് എന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.
‘എസ് എഫ് ഐ ഒ നീക്കം ഏറെ നാളായുള്ള വേട്ടയാടലിന്റെ ഭാഗം’; സുരേഷ് ഗോപിക്ക് രാഷ്ട്രീയത്തിലും സ്‌ക്രിപ്റ്റ് റൈറ്ററെ ആവശ്യമുണ്ടെന്നും ഡോ. ജോണ്‍ ബ്രിട്ടാസ് എം പി
എസ് എഫ് ഐ ഒ നീക്കം ഏറെ നാളായുള്ള വേട്ടയാടലിന്റെ ഭാഗമാണെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. മാധ്യമങ്ങള്‍ക്ക് വാര്‍ത്തകള്‍ അടിക്കടി തിരുത്തേണ്ടി വരുന്നു. കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനൊപ്പം പ്രഭാത ഭക്ഷണം കഴിച്ചതിനെ കുറിച്ച് വരെ വാര്‍ത്ത നല്‍കി. ബി ജെ പിക്ക് ഏറ്റവും എതിര്‍പ്പുള്ളത് സി പി ഐ എമ്മിനോടാണെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

