സിഎംആര്‍എല്‍ കേസില്‍ കേന്ദ്ര സര്‍ക്കാരിന് കനത്ത തിരിച്ചടി. സിഎംആർഎൽ കേസില്‍ വിചാരണ കോടതിയിൽ എസ്.എഫ്.ഐ.ഒ ഫയൽ ചെയ്ത അന്വേഷണ റിപ്പോർട്ടിൽ തുടർനടപടികൾ സ്വീകരിക്കുന്നതിനെതിരെയാണ് ദില്ലി ഹൈക്കോടതി പറഞ്ഞത്. നിലവിലെ ഹര്‍ജിയില്‍ ഹൈക്കോടതി തീരുമാനം എടുക്കുന്നത് വരെ വിചാരണക്കോടതിയിലെ നടപടികള്‍ തുടരാനാവില്ല. എസ്.എഫ്.ഐ.ഒക്കാണ് ദില്ലി ഹൈക്കോടതി നിര്‍ദ്ദേശം. അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിച്ചത് മനപൂര്‍വ്വം ഉണ്ടായ വീഴ്ച അല്ലെന്ന് എഎസ്ജി പറഞ്ഞു. ഏജന്‍സിയുമായി വന്ന ആശയവിനിമയത്തിലെ പിഴവെന്നും ആണ് വിശദീകരണം.
ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് പുറത്തിറക്കിയ ഉത്തരവിലാണ് വിചാരണ കോടതിയിലെ തുടർനടപടികൾ തടയുന്ന തരത്തിലുള്ള പരാമർശമുള്ളത്.
ALSO READ: നദിയിൽ പെട്ടുപോയ എസ്‌യുവിയ്ക്ക് രക്ഷകൻ; 2000 കിലോയിലധികം ഭാരമുള്ള കാർ വലിച്ച് കയറ്റിയ ആന വൈറലാകുന്നു
അതേസമയം സിഎംആർഎൽ കേസിൽ എസ്എഫ്ഐഒക്കെതിരെ ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. കേസിൽ കുറ്റപത്രം നൽകില്ലെന്ന ഉറപ്പ് എസ്എഫ്ഐഒ എന്തുകൊണ്ട് പാലിച്ചില്ലെന്ന് ദില്ലി ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കമ്പനി ഉൾപ്പെട്ട കേസിൽ കോടതി നിർദ്ദേശം ലംഘിച്ച് കുറ്റപത്രം സമർപ്പിച്ച് പ്രോസിക്യൂഷൻ നടപടിയിലേക്ക് കടന്നത് കോടതിയെ പരിഹസിക്കുന്ന നടപടിയാണെന്ന് സിഎംആർഎൽ ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.
സിഎംആർഎൽ കേസിൽ കോടതി നിർദേശം ലംഘിച്ച് കുറ്റപത്രം സമർപ്പിച്ച എസ്എഫ്ഐഒ നടപടിക്കെതിരെ സിഎംആർഎൽ നൽകിയ ഹർജിയിലാണ് ദില്ലി ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. അന്വേഷണം തുടരുന്ന സാഹചര്യത്തിൽ കുറ്റപത്രം സമർപ്പിക്കല്ലെന്ന വാക്ക് എന്തുകൊണ്ട് എസ്എഫ്ഐഒ പാലിച്ചില്ലെന്ന് ദില്ലി ഹൈക്കോടതി ചോദിച്ചു.
ഹർജി തീർപ്പാക്കുന്നത് വരെ പരാതി ഫയൽ ചെയ്യരുതെന്ന് വാക്കാൽ നൽകിയ ധാരണ ലംഘിച്ചത് കോടതി നൽകിയ ഉറപ്പിന് എതിരാണെന്ന് സിഎംആർഎല്ലിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ചൂണ്ടിക്കാണിച്ചു. സിഎംആർഎൽ വാദം ശരിവച്ച ദില്ലി ഹൈക്കോടതി കേസിൽ വാദം കേൾക്കാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ചിനു വിട്ടു. കമ്പനി നിയമപ്രകാരം നടത്തുന്ന അന്വേഷണത്തിന്റെ റിപ്പോർട്ട് എവിടെയും സമർപ്പിക്കരുതെന്ന കോടതി നിർദ്ദേശം നിലനിൽക്കെ ലംഘിച്ച് എസ് എഫ് ഐ ഒ മാർച്ച് 29നാണ് കുറ്റപത്രം സമർപ്പിച്ചത്. അതേസമയം സി എം ആർ എൽ വിഷയത്തിൽ എസ്എഫ്ഐഒ റിപ്പോർട്ടിലെ തുടർനടപടികൾ നാലുമാസത്തേക്ക് കൂടി കേരള ഹൈക്കോടതി തടഞ്ഞിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

