കൊല്ലം ജില്ലയിലും ഷിഗെല്ല സ്ഥിരീകരിച്ചു. രണ്ട് വിദ്യാർഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
എട്ടു വയസുകാരനായ ആണ്‍കുട്ടിക്കും 12 വയസുകാരിയായ പെണ്‍കുട്ടിക്കുമാണ് രോഗബാധ. ഇരുവരും പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ചികില്‍സയിൽ കഴിയുകയാണ്. പ്രത്യേകം സജ്ജീകരിച്ച വാര്‍ഡുകളിലാണ് ഇവർ ചികില്‍സയില്‍ കഴിയുന്നത്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ് എന്നാണ് വിവരം.
ALSO READ: കേന്ദ്രത്തെ വിമർശിക്കാൻ യുഡിഎഫ് സർക്കാരിന് മടി: രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രം
കടുത്ത പനിയെ തുടര്‍ന്നാണ് ഇവർ പ്രാഥമിക ആരോഗ്യത്തില്‍ എത്തിയത്. പിന്നാലെ സംശയത്തെ തുടര്‍ന്നാണ് പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. വയനാടിന് പിന്നാലെ തെക്കന്‍ കേരളത്തിലേക്കും ഷിഗെല്ല വ്യാപിച്ചത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
അതേസമയം, വയനാട് കോളിയാടി മാർ ബസേലിയോസ് എ.യു.പി സ്കൂളിലെ 8 കുട്ടികൾക്കും ഷിഗെല്ല സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വയനാട് ഡി.എം.ഒ അറിയിച്ചിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

