മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീന്‍ ക്യാബിനറ്റ് പദവിയോടെ തെലങ്കാന മന്ത്രിസഭയിലേക്ക്

Mohammad Azharuddin join the Telangana Cabinet

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീന്‍ ക്യാബിനറ്റ് പദവിയോടെ തെലങ്കാന മന്ത്രിസഭയിലേക്കെത്തുന്നു.

മുന്‍ പാര്‍ലമെന്റ് അംഗം കൂടിയായിരുന്ന അസറുദ്ദീനെ മന്ത്രിസഭയിലെത്തിക്കാന്‍ കോണ്‍ഗ്രസില്‍ ധാരണയായി. ക്യാബിനറ്റിലെ മുസ്‌ലിം പ്രാതിനിധ്യം പരിഗണിച്ചാണ് പുതിയ നീക്കമെന്ന് മന്ത്രിസഭയിലെ ഒരംഗം മാധ്യമങ്ങളോട് പറഞ്ഞു. വെള്ളിയാഴ്ച രാജ്ഭവനിൽ നടക്കുന്ന ചടങ്ങിലാണ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക. തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ വര്‍ക്കിങ് പ്രസിഡന്റാണ് നിലവിൽ അസറുദ്ദീന്‍.
ഈ അടുത്താണ് ഗവര്‍ണറുടെ ക്വാട്ട വഴി അസറുദ്ദീന്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടത്. അതോടെ മന്ത്രിസഭാ പ്രവേശനത്തിനുള്ള വഴി ഒരുങ്ങുകയായിരുന്നു. അതേസമയം നവംബര്‍ 11 ന് തെലങ്കാനയിലെ ജൂബിലി ഹില്‍സ് മണ്ഡലത്തില്‍ ഉപതിരപഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അസറുദീനെ മന്ത്രിയാക്കിയുള്ള കോണ്‍ഗ്രസിന്റെ നീക്കമെന്നതാണ് ശ്രദ്ദേയം.

ALSO READ: ഏകദിനം പോയെങ്കിലും ഓസീസിനെതിരെ ടി20 പിടിക്കാന്‍ ഇന്ത്യ; ഇലവന്‍ സാധ്യത ഇങ്ങനെ, സഞ്ജു ഓപണ്‍ ചെയ്യുമോ?

ക്രിക്കറ്റിൽ ഇന്ത്യ കണ്ട ഏറ്റവും മികച്ച സ്ലിപ് ഫീൽഡർമാരിലൊരാളായിരുന്നു അസറുദ്ദീന്‍. മികച്ച ബാറ്റ്സ്മാനും ഫീൽഡറുമായിരുന്ന അസറുദ്ദീന്‍ തൊണ്ണൂറുകളിൽ ഇന്ത്യൻ ടീമിനെ നയിച്ചു. 1985 മുതല്‍ 2000 വരെ ഇന്ത്യക്കായി 334 ഏകദിനങ്ങളും 99 ടെസ്റ്റുകളും കളിച്ചിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ 22 സെഞ്ചുറികളടക്കം ആറായിരത്തിലധികം റൺസും ഏകദിനത്തിൽ ഒൻപതിനായിരത്തിലധികം താരം നേടിയിട്ടുണ്ട്. ഒത്തുകളി ആരോപണത്തെത്തുടര്‍ന്ന് ക്രിക്കറ്റിൽ നിന്ന് ആജീവനാന്ത വിലക്ക് വീണതോടെയാണ് അസറുദ്ദീന് കരിയര്‍ അവസാനിപ്പിക്കേണ്ടി വന്നത്. പിന്നീട് 2009-ല്‍ കോണ്‍ഗ്രസില്‍ ചേർന്ന് പ്രത്യക്ഷ രാഷ്ട്രീയ പ്രവർത്തനത്തിലേക്കെത്തുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News