‘ധോണിയുടെ റൂമില്‍ ഹൂക്ക സജ്ജീകരിക്കുന്നയാളല്ല ഞാന്‍’; പഴയ വീഡിയോ പ്രചരിക്കുന്നതില്‍ ഗൂഢാലോചനയുണ്ടെന്ന് ഇര്‍ഫാന്‍ പത്താന്‍

ms-dhoni-irfan-pathan

എം എസ് ധോണി ഇന്ത്യന്‍ ക്യാപ്റ്റനായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ മുറിയില്‍ ഹൂക്ക സജ്ജീകരിക്കുന്നയാളല്ല താനെന്ന് പറയുന്ന പഴയ വീഡിയോ ഇപ്പോള്‍ പ്രചരിക്കുന്നതില്‍ ഗൂഢാലോചനയുണ്ടെന്ന് ഇര്‍ഫാന്‍ പത്താന്‍. പ്രസ്താവനയുടെ പശ്ചാത്തലം മാറ്റിമറിച്ച് അഞ്ച് വര്‍ഷം മുന്‍പുള്ള വീഡിയോ ഇപ്പോള്‍ പ്രചരിക്കുന്നത് ഫാന്‍ യുദ്ധമാണോ പി ആര്‍ ലോബി ആണോയെന്ന് ഇര്‍ഫാന്‍ പത്താന്‍ എക്‌സില്‍ കുറിച്ചു.


ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് പുറത്തായ സംഭവവികാസങ്ങളെ കുറിച്ച് സംസാരിക്കുന്ന വീഡിയോയിലാണ് ഹൂക്ക പരാമര്‍ശമുണ്ടായിരുന്നത്. 2012ലാണ് പത്താന്‍ അവസാനമായി അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചത്. അവസാന ഏകദിനത്തില്‍ അഞ്ച് വിക്കറ്റ് കൊയ്തിട്ടും ടീമില്‍ ഉള്‍പ്പെട്ടിരുന്നില്ല.

Read Also: ട്രിവാണ്‍ഡ്രം റോയല്‍സിന് രാജകീയ മടക്കം; ആലപ്പിയെ തകര്‍ത്തത് 110 റണ്‍സിന്, സെമി സാധ്യത മങ്ങി


ദുര്‍ബലമായ ബോളിങ് കാരണമാണ് പത്താനെ ഒഴിവാക്കിയതെന്ന് ധോണി പറയുന്നതായി അന്ന് മാധ്യമവാര്‍ത്തകളുണ്ടായിരുന്നു. വാര്‍ത്ത കണ്ട് ഇക്കാര്യം താന്‍ ധോണിയോട് സംസാരിച്ചെന്നും പത്താന്‍ ഈ വീഡിയോയില്‍ പറയുന്നുണ്ട്. എന്നാല്‍, അത്തരത്തിലൊന്നുമില്ലെന്നാണ് ധോണി പത്താനോട് പറഞ്ഞത്. പത്താനെ ടീമില്‍ നിന്ന് ഒഴിവാക്കിയതില്‍ അന്ന് ധോണി ഏറെ പഴികേട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News