പരുക്കിനെ ട്രിബിള്‍ ചെയ്ത് മെസി വീണ്ടും ബൂട്ടുകെട്ടുന്നു; നാളെ പുലര്‍ച്ചെയുള്ള മത്സരത്തില്‍ ഇറങ്ങും

lionel-messi

പരുക്കിൽ നിന്ന് മുക്തനായ ലയണല്‍ മെസി നാളെ പുലർച്ചെ (ഇന്ത്യൻ സമയം) നടക്കുന്ന മത്സരത്തിൽ ബൂട്ടുകെട്ടും. ചേസ് സ്റ്റേഡിയത്തില്‍ എല്‍ എ ഗാലക്‌സിക്കെതിരായ മത്സരത്തില്‍ അദ്ദേഹം ഇറങ്ങുമെന്ന് ഇന്റര്‍ മയാമി കോച്ച് ജാവിയര്‍ മഷെറാനോ അറിയിച്ചു. ഓഗസ്റ്റ് രണ്ടിന് ആണ് അദ്ദേഹത്തിന് കളിക്കളത്തിൽ പരുക്കേറ്റത്.

നെകാക്‌സക്കെതിരായ ലീഗ്‌സ് കപ്പ് മത്സരത്തിനിടെ മെസിയുടെ വലതു കാലിലെ പേശിക്ക് പരുക്കേൽക്കുകയായിരുന്നു. തുടർന്ന് ആദ്യ പകുതിയുടെ തുടക്കത്തില്‍ തന്നെ അദ്ദേഹം കളത്തില്‍ നിന്ന് പുറത്തുപോയി. ഓഗസ്റ്റ് 13-ന് അദ്ദേഹം പരിശീലനത്തിൽ പങ്കെടുത്തിരുന്നു. ലിയോക്ക് കുഴപ്പമില്ലെന്ന് മഷെറാനോ പറഞ്ഞു.

Read Also: കെ സി എൽ സീസൺ 2 : ടീമുകളുടെ ഔദ്യോഗിക ലോഞ്ച് ഇന്ന് തിരുവനന്തപുരത്ത് നടക്കും

അർജൻ്റൈൻ താരം റോഡ്രിഗോ ഡി പോളും ടീമില്‍ ഉണ്ടാകുമെന്ന് മഷെറാനോ പറഞ്ഞു. പുതുതായി കരാർ ഒപ്പിട്ട താരത്തിന്, വിസയുമായി ബന്ധപ്പെട്ട യാത്രകള്‍ കാരണം രണ്ട് പരിശീലന സെഷനുകള്‍ നഷ്ടമായിരുന്നു. ഓഗസ്റ്റ് 20-ന് നടക്കുന്ന ലീഗ്‌സ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ലിഗ എം എക്സ് ഭീമന്മാരായ ടൈഗ്രസ് യു എ എൻ എല്ലിനെ മയാമി നേരിടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News