ലോകകപ്പില്‍ മെസി കളിക്കും; പക്ഷേ ഒരു കണ്ടീഷനുണ്ട്, അറിയാം എന്താണെന്ന്

lionel-messi-world-cup-2026-inter-miami-argentina

അർജൻ്റീന ക്യാപ്റ്റന്‍ ലയണല്‍ മെസി അടുത്ത വർഷത്തെ ഫിഫ ലോകകപ്പിൽ മത്സരിക്കുമെന്ന് റിപ്പോർട്ട്. പക്ഷേ, കാര്യങ്ങളെല്ലാം അനുകൂലമായെങ്കിൽ മാത്രമേ കിരീടം നിലനിര്‍ത്താനുള്ള അര്‍ജന്റീനയുടെ ടീമിൽ അദ്ദേഹം ഉണ്ടാകുകയുള്ളൂ. അതേസമയം, കളിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ അദ്ദേഹം ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല.

നൂറ് ശതമാനം ഫിറ്റ്‌നസും അര്‍ജന്റീനയ്ക്ക് വേണ്ടി സുപ്രധാന സംഭാവന നല്‍കാന്‍ കഴിയുമെങ്കിലും മാത്രമേ കളിക്കാന്‍ പദ്ധതിയിടുന്നുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. സത്യം പറഞ്ഞാല്‍ ലോകകപ്പില്‍ പങ്കെടുക്കാന്‍ കഴിയുന്നത് അസാധാരണമായ കാര്യമാണെന്നും എന്‍ ബി സി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ മെസി പറഞ്ഞു.

Read Also: ലോകകപ്പിനായി 10 ലക്ഷം ടിക്കറ്റുകള്‍ കൂടി വില്പനക്ക് വെച്ച് ഫിഫ; പക്ഷേ വാങ്ങാനാകുക ഈ രാജ്യങ്ങള്‍ക്ക് മാത്രം

എനിക്ക് ഇനിയും ലോകകപ്പ് കളിക്കാൻ ആഗ്രഹമുണ്ട്. അടുത്ത വര്‍ഷം മയാമിയിലെ പ്രീസീസണ്‍ ആരംഭിക്കുമ്പോള്‍ താന്‍ ദിവസേന വിലയിരുത്തും. തനിക്ക് 100 ശതമാനം കളിക്കാന്‍ കഴിയുമോ എന്ന് നോക്കും. ലോകകപ്പ് ആയതിനാല്‍ തനിക്ക് ശരിക്കും ആകാംക്ഷയുണ്ട്. ലോകകപ്പ് നിലനിർത്താൻ ഞങ്ങൾ ശ്രമിക്കും. കളിക്കളത്തില്‍ അത് പ്രതിരോധിക്കാന്‍ കഴിയുന്നത് അതിശയകരമാണെന്നും അദ്ദേഹം പറഞ്ഞു. അടുത്ത വർഷം ആദ്യം മുതലാണ് മയാമി പ്രി സീസൺ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News