അമ്പമ്പോ എന്തൊരു വെടിക്കെട്ട്!, കൂട്ടത്തകര്‍ച്ചയില്‍ നിന്ന് അഫ്ഗാനെ രക്ഷിച്ച് നബി; തീയുണ്ടകളുമായി നുവാന്‍ തുഷാര

mohammad-nabi-afg-vs-sl

സ്‌കോര്‍ ബോര്‍ഡില്‍ 79 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ആറ് വിക്കറ്റുകള്‍ നഷ്ടപ്പെട്ട അഫ്ഗാനിസ്ഥാന്റെ രക്ഷകനായി മുഹമ്മദ് നബി. ശ്രീലങ്കക്കെതിരായ ഏഷ്യന്‍ കപ്പിലെ നിര്‍ണായക മത്സരത്തില്‍ നബി- റാഷിദ് ഖാന്‍ ഏഴാം വിക്കറ്റ് കൂട്ടുകെട്ടാണ് സ്‌കോര്‍ 100 കടക്കാന്‍ സഹായിച്ചത്. അല്ലെങ്കില്‍ നൂറ് പോലും എത്താതെ അഫ്ഗാന്‍ അന്ത്യശ്വാസം വലിക്കുമായിരുന്നു. എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സാണ് അഫ്ഗാന്‍ എടുത്തത്.

നാല് വിക്കറ്റ് പിഴുത നുവാന്‍ തുഷാരയാണ് അഫ്ഗാന്റെ നട്ടെല്ലൊടിച്ചത്. നാല് ഓവറില്‍ വെറും 18 റണ്‍സ് വിട്ടുകൊടുത്തായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. ആള്‍ റൗണ്ടര്‍ നബി പുറത്താകാതെ വെറും 22 പന്തില്‍ 60 റണ്‍സെടുത്തു. ഒരോവറിൽ അഞ്ച് സിക്സും അദ്ദേഹം പറത്തി. റാഷിദ് ഖാന്‍, ഇബ്രാഹിം സദ്രാന്‍ 24 വീതം റണ്‍സെടുത്തു. സെദിഖുള്ള അടല്‍ 18ഉം റഹ്മാനുള്ള ഗുര്‍ബാസ് 14ഉം റണ്‍സെടുത്തു.

Read Also: മെസി അമേരിക്ക വിട്ട് എങ്ങോട്ടുമില്ല; മയാമിയുമായി കരാര്‍ ദീര്‍ഘിപ്പിക്കുന്ന ചര്‍ച്ച അന്തിമ ഘട്ടത്തില്‍


ലങ്കയുടെ ദുഷ്മാന്ത ചമീര, ദുനിത വെല്ലലേജ്, ദസുന്‍ ഷനക എന്നിവര്‍ ഒന്ന് വീതം വിക്കറ്റെടുത്തു. അഫ്ഗാന് ഇന്ന് ജയിച്ചാല്‍ മാത്രമേ സൂപ്പര്‍ ഫോറില്‍ കടക്കാനാകൂ. ശ്രീലങ്കക്കാണെങ്കില്‍ വലിയ മാര്‍ജിനിലുള്ള പരാജയം ഒഴിവാക്കുകയും വേണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News