മോള്‍ഡോവയെ ഗോള്‍മഴയില്‍ മുക്കി നോര്‍വേ; റെക്കോര്‍ഡ്, അഞ്ചടിച്ച് ഹാളണ്ട്

norway-vs-moldova-erling-haaland

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ മോള്‍ഡോവയെ ഗോള്‍മ‍ഴയില്‍ മുക്കി നോര്‍വേ. 11 ഗോളുകളാണ് മോള്‍ഡോവയുടെ വലയില്‍ നോര്‍വേ നിക്ഷേപിച്ചത്. ഒരു ഗോള്‍ ആണ് മോള്‍ഡോവ തിരിച്ചടിച്ചത്. സിറ്റി സൂപ്പര്‍ താരം എര്‍ലിങ് ഹാളണ്ട് അഞ്ച് ഗോളുകള്‍ അടിച്ച് തിളങ്ങി. നോര്‍വേയുടെ ഗോള്‍ മ‍ഴ റെക്കോര്‍ഡ് ആണ്. അഞ്ച് മത്സരങ്ങളില്‍ നിന്ന് 15 പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ് നോര്‍വേ.

നോര്‍വേയ്ക്കു വേണ്ടി ഹാളണ്ടിന്റെ ഏറ്റവും ഉയര്‍ന്ന അഞ്ച് ഗോള്‍ നേട്ടമാണിത്. 1977 ല്‍ ഓസ്ട്രിയയുടെ ഹാന്‍സ് ക്രാങ്ക്ല്‍ മാള്‍ട്ടയ്ക്കെതിരെ ആറ് ഗോളുകള്‍ നേടിയതാണ് യൂറോപ്പിലെ റെക്കോര്‍ഡ്. 11- 43 മിനുട്ടുകള്‍ക്ക് ഇടയില്‍ മൂന്ന് തവണയാണ് ഹാളണ്ട് ഗോള്‍ നേടിയത്. അഞ്ചാമത്തെ അന്താരാഷ്ട്ര ഹാട്രിക് ആണിത്. രണ്ടാം പകുതിയില്‍ രണ്ട് തവണ കൂടി വല ചലിപ്പിച്ചു.

Read Also: അര്‍ജന്റീനക്കും ബ്രസീലിനും തോല്‍വി; ലോകകപ്പ് യോഗ്യത നേടി ഇക്വഡോറും ബൊളീവിയയും

ഈ ലോകകപ്പ് യോഗ്യതാ സൈക്കിളിലെ യൂറോപ്പിലെ ഏറ്റവും വലിയ വിജയമാണ് ഇത്. ജൂണില്‍ മാള്‍ട്ടയ്ക്കെതിരെ നെതര്‍ലന്‍ഡ്സ് നേടിയ 8-0 വിജയത്തെയാണ് മറികടന്നത്. ഈ വിജയം അസൂറിപ്പടക്ക് സമ്മര്‍ദമേറ്റി. നോര്‍വേക്കെതിരായ അടുത്ത മത്സരത്തില്‍ ഇറ്റലിക്ക് വിജയം നേടേണ്ടതുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News