ടോക്യോയില്‍ നടക്കുന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ജാവലിന്‍ത്രോ ഫൈനലില്‍ നിലവിലെ ചാമ്പ്യനായ ഇന്ത്യന്‍ താരം നീരജ് ചോപ്രക്ക് നിരാശ. മൂന്ന് റൗണ്ട് പൂര്‍ത്തിയായപ്പോള്‍ എട്ടാം സ്ഥാനത്താണ് അദ്ദേഹം ഫിനിഷ് ചെയ്തത്. അതേസമയം, മറ്റൊരു ഇന്ത്യന്‍ താരം സച്ചിന്‍ യാദവ് നാലാമതെത്തി.
നീരജിന്റെ പ്രധാന എതിരാളിയെന്ന് വിലയിരുത്തപ്പെട്ട പാക് താരം അര്‍ഷദ് നദീം പത്താമതാണ് ഫിനിഷ് ചെയ്തത്. എലിമിനേഷനില്‍ നിന്ന് കഷ്ടിച്ചാണ് നദീം രക്ഷപ്പെട്ടത്. മൂന്നാം റൗണ്ടില്‍ ഫൗള്‍ ചെയ്തതാണ് നീരജിന് വിനയായത്.
Read Also: അഫ്ഗാന് ഇന്ന് ജീവന്മരണ പോരാട്ടം; ലങ്കക്ക് വലിയ തോല്‍വി ഒഴിവാക്കണം
രണ്ടാം ശ്രമത്തിലെ 84.03 ആണ് അദ്ദേഹത്തിന്റെ മികച്ച പ്രകടനം. അതേസമയം, സച്ചിന്‍ യാദവിന്റെത് 86.27 ആണ്. ആദ്യ ശ്രമത്തിലേത് ആയിരുന്നു ഇത്. രണ്ടാം ശ്രമം ഫൗള്‍ ആയിരുന്നു. പാക് താരം നദീമിന്റെത് 82.75 മാത്രമാണ്. ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയുടെ കെഷോണ്‍ വാല്‍കോട്ട് ആണ് നിലവിൽ ഒന്നാമത്. ഗ്രേനഡയുടെ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സ് രണ്ടാമതും അമേരിക്കയുടെ കുര്‍ട്ടിസ് തോംപ്‌സണ്‍ മൂന്നാമതുമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

