നിരവധി കാര്യങ്ങളാണ് ചിലപ്പോൾ നമ്മൾക്ക് ഒരേ സമയം ചെയ്യേണ്ടി വരുക. പലവിധ കാര്യങ്ങളാണ് ഒരേ സമയം ആലോചനയിലും ഉണ്ടായിരിക്കുക അതിനാൽ തന്നെ നമ്മൾ പലപ്പോഴും നേരിടുന്ന വെല്ലുവിളിയാണ് ഏകാഗ്രത ഇല്ലാതെ ഇരിക്കുക എന്നത്. ഏകാഗ്രത വർധിപ്പിക്കാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ ഇതാ നിങ്ങൾക്ക് പരീക്ഷിക്കാവുന്ന ചില ഫലപ്രദമായി മാർഗങ്ങൾ.
എക്‌സര്‍സൈസ്
വ്യായാമങ്ങളിലൂടെ രക്തചംക്രമണം ഉത്തേജിപ്പിക്കുകയും എന്‍ഡോര്‍ഫിനുകള്‍ പുറത്തുവിടുകയും ചെയ്യുന്നതിനാൽ ജമ്പിംഗ് ജാക്കുകള്‍, വേഗത്തിലുളള നടത്തം ഇങ്ങനെയുള്ള ലഘു വ്യായാമങ്ങൾ ഏകാഗ്രത വർധിപ്പിക്കാൻ സഹായകമായവയാണ്.
പൊമോഡോറോ
പോമോഡോറോ ടെക്നിക് ഒരു ടൈം മാനേജ്മെന്റാണ്. 25 മിനിറ്റ് ഇടവിട്ട് ജോലിയിൽ ഇടവേളയെടുക്കുന്ന രീതിയാണ് ഇത്. ഒരു കാര്യം ചെയ്യുമ്പോൾ 25 മിനിറ്റ് കഴിയുമ്പോൾ അഞ്ച് മിനിറ്റ് ഇടവേള എടുക്കും. ഇത്തരത്തിൽ ചെയ്യുന്നത് തലച്ചോറിന്റെ ഏകാഗ്രത നിലനിര്‍ത്താന്‍ സഹായിക്കും.

മെമ്മറി ഗെയിം
മെമ്മറി ഗെയിമുകൾ മാനസികമായ വേഗതയും തലച്ചോറിനെ സജീവമാക്കി നിലനിര്‍ത്തുകയും ചെയ്യുന്നു. ഇതിനായി പസിലുകള്‍ പരിഹരിക്കുക, ചെസ് കളിക്കുക അല്ലെങ്കിൽ സമാനമായ മെമ്മറി ഗെയിമുകളിൽ ഏർപ്പെടുക.
Also Read: കിവി കിടിലനാണ്! വിലയില്‍ വമ്പനെങ്കിലും ഡിമാന്റിന് കുറവില്ല, കാരണമിതാണ്!
പ്രകൃതിയുമായി ചേരുക
പ്രകൃതിയുടെ സൗന്ദര്യത്തിലും ശബ്ദത്തിലും മുഴുകുന്നതും മാനസികമായ ക്ഷീണം ഇല്ലാതാക്കുകയും ഓര്‍മ നിലനിര്‍ത്തുന്നത് മെച്ചപ്പെടുത്തുകയും ഏകാഗ്രത വര്‍ധിപ്പിക്കുകയും ചെയ്യും.
ധ്യാനം
എല്ലാ ദിവസവും അല്പസമയം ധ്യാനം പരിശീലിക്കുന്നത് ശ്രദ്ധയോടെയിരിക്കുന്നതിനും ഏകാഗ്രത വർധിപ്പിരക്കാനും സഹായിക്കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

