സർക്കാർ നിയന്ത്രണത്തിലുള്ള കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷൻ(കേപ്പ്) ന്റെ കീഴിൽ കാസർഗോഡ് ജില്ലയിൽ പ്രവർത്തിക്കുന്ന തൃക്കരിപ്പൂർ എഞ്ചിനിയറിംഗ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് ആൻറ് എഞ്ചിനീയറിംഗ് വിഭാഗത്തിൽ താത്ക്കാലിക അദ്ധ്യാപകരെ നിയമിക്കുന്നു. സമയ വേതനാടിസ്ഥാനത്തിലാണ് അദ്ധ്യാപകരെ നിയമിക്കുന്നത്.
എഐസ്ടിഇ വ്യവസ്ഥകൾക്ക് വിധേയമായാണ് യോഗ്യത. എഴുത്തു പരീക്ഷയും അഭിമുഖവും 20.07.2026ന് രാവിലെ 10.30 ന് തിരുവനന്തപുരത്തെ മുട്ടത്തറ എഞ്ചിനിയറിംഗ് കോളേജിൽ വെച്ചാണ് നടത്തുക.
താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതമാണ് മുട്ടത്തറ എഞ്ചിനിയറിംഗ് കോളേജിൽ ഹാജരാകേണ്ടത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

