ഇതുവരെയെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? ​ഗ്യാസ് സിലിണ്ടർ പൈപ്പിന്റെ നിറം ഓറഞ്ച് നിറത്തിലായിരിക്കാനുള്ള കാരണം

gas cylinder

ദൈനംദിന ജീവിതത്തിൽ ​ഗ്യാസ് സിലിണ്ടറിന്റെ ഉപയോ​ഗം എത്രമാത്രം വലുതാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. കഴിഞ്ഞ കുറച്ചുമാസങ്ങളായി രാജ്യത്ത് ​ഗ്യാസ് സിലിണ്ടറിന്റെ വില റോക്കറ്റ് പോലെയാണ് ഉയരുന്നത്. ​ഗ്യാസ് സിലിണ്ടറിനെയും അടുപ്പിനെയും ബന്ധിപ്പിക്കുന്ന പൈപ്പിന്റെ നിറം ഓറഞ്ച് നിറത്തിലാകാൻ എന്താണ് കാരണമെന്ന് നിങ്ങൾ ഒരു തവണയെങ്കിലും ചിന്തിച്ചിട്ടുണ്ടോ. വെറും ഭം​ഗിക്കാണ് ഇത്തരത്തിൽ ഓറഞ്ച് നിറം നൽകിയിരിക്കുന്നതെന്ന് ചിന്തിക്കേണ്ട. അതിനുപിന്നിൽ ഒട്ടനവധി സുരക്ഷാ കാരണങ്ങളുണ്ട്.

also read:കൂടുതൽ സുരക്ഷിതമായി വിമാനയാത്ര നടത്താൻ ഏത് സീറ്റാണ് അനുയോജ്യം? വിദ​ഗ്ദരുടെ നിർദ്ദേശം ഇങ്ങനെ

ഓറഞ്ച് നിറം വളരെ ദൂരത്തുനിന്നും വ്യക്തമായി കാണാൻ കഴിയുന്നു. അതിനാൽ ഗ്യാസ് പൈപ്പിൽ എന്തെങ്കിലും കേടുപാടുകളോ വിള്ളലുകളോ സംഭവിച്ചിട്ടുണ്ടെങ്കിൽ അവ എളുപ്പത്തിൽ കണ്ടെത്താൻ ഓറഞ്ച് നിറം സഹായിക്കും. ഇതിലൂടെ അപകടസാധ്യത കുറയ്ക്കാനും സാധിക്കും.പല രാജ്യങ്ങളിലും ഗ്യാസ് ഉപകരണങ്ങളുമായി ബന്ധപ്പെട്ട സുരക്ഷാ മാനദണ്ഡങ്ങൾ നിലനിൽക്കുന്നുണ്ട്. ഈ മാനദണ്ഡങ്ങളുടെ ഭാഗമായാണ് ഗ്യാസ് പൈപ്പുകൾക്ക് പ്രത്യേക നിറങ്ങൾ നൽകുന്നത്. ഇന്ത്യയിൽ ഓറഞ്ച് നിറമുള്ള പൈപ്പുകളാണ് സാധാരണയായി ഗാർഹിക എൽപിജി കണക്ഷനുകളിൽ ഉപയോഗിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News