കാറുമായി കൂട്ടിയിടിച്ച് ടാങ്കര്‍ ലോറി മറിഞ്ഞു

എം.സി റോഡിൽ ആയൂർ വയയ്ക്കൽ വഞ്ചിപ്പെട്ടി ജം​ഗ്ഷനിൽ ഡീസലുമായി വന്ന ടാങ്കർ ലോറി കാറിലിടിച്ച് മറിഞ്ഞു. അപകടത്തിൽ കാർ യാത്രക്കാരന് പരുക്കേറ്റു.

ശനിയാഴ്ച രാത്രി 9.30 ഓടെയായിരുന്നു അപകടം. കൊട്ടാരക്കര ഭാ​ഗത്ത് നിന്ന് ആയൂർ ഭാ​ഗത്തേക്ക് വന്ന ടാങ്കർ ലോറി എതിർദിശയിൽ വന്ന ഇയോൺ കാറുമായി ഇടിച്ച് മറിയുകയായിരുന്നു. കാറിന്റെ മുൻവശം പൂർണമായും തകർന്നു. കാറിലുണ്ടായിരുന്ന വയയ്ക്കൽ സ്വദേശി ആദം അയൂബിനെ (28) ചെറിയ പരിക്കുകളോടെ വെഞ്ഞാറമൂട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Also Read: ഹോൺ അടിച്ചു; ആംബുലൻസ് ഡ്രൈവർക്ക് ബൈക്ക് യാത്രികന്റെ ക്രൂരമർദ്ദനം

ടാങ്കർ മറിഞ്ഞതോടെ ഇന്ധന ടാങ്ക് ലീക്കാവുകയും എണ്ണ റോഡിലേക്ക് പരക്കുകയും ചെയ്തു . ഇത് പരിഭ്രാന്തി പരത്തി. അപകടത്തെ തുടർന്ന് എം.സി റോഡുവഴിയുള്ള ഗതാ​ഗതം പൂർണമായും തടസപ്പെട്ടു. വാഹനങ്ങൾ മറ്റ് റോഡുകൾ വഴി തിരിച്ച് വിടുകയുമായിരുന്നു.
കൊട്ടാരക്കര, അഞ്ചൽ, കടയ്ക്കൽ എന്നിവിടങ്ങളിൽ നിന്നുമെത്തിയ അ​ഗ്നി ശമനസേന യൂണിറ്റും കൊട്ടാരക്കര, ചടയമം​ഗലം, അഞ്ചൽ പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർനം ആരംഭിച്ചു.

Also Read :  റെയില്‍വേയില്‍ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്നതും അപകടങ്ങള്‍ക്ക് കാരണമാകുന്നു; കെ സി ജെയിംസ്

അപകട ശേഷം റോഡിൽ ഒഴുകിയ ഡീസൽ കഴുകി മാറ്റി. ടാങ്കറിൽ നിന്ന് ഡീസൽ പുറത്തേക്ക് ഒഴുകാത്ത വിധം സംവിധാനം ഉടനെ ചെയ്തത് ഗുണകരമായി. മറ്റൊരു വാഹനത്തിലേക്ക് ഡീസൽ മാറ്റാനുള്ള ശ്രമവും നടക്കുന്നുണ്ട്. മറിഞ്ഞ ഡീസൽ ടാങ്കുമായി ബന്ധപ്പെട്ട മറ്റ് അപകട സാഹചര്യങ്ങൾ ഇല്ലെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News