തൊടുപുഴയിൽ പൊലീസ് ജീപ്പിൽ നിന്ന് മദ്യക്കുപ്പിയും പുകയില ഉൽപ്പന്നവും ചീട്ടും കണ്ടെടുത്ത സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. കരിമണ്ണൂർ എസ്ഐ എൻ എസ് റോയിക്കും സിപിഒ ജിജോ ആന്റണിക്കുമാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്. തടഞ്ഞെന്ന് ആരോപിച്ച കേസിൽ പ്രതിചേർക്കപ്പെട്ട നാട്ടുകാർ നൽകിയ ഹർജിയിലാണ് നോട്ടിസ്. കേസിൽ ഡിജിപിയോട് വിശദമായ അന്വേഷണത്തിന് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശമുണ്ട്.
also read:സിക്കിമിൽ തുരങ്കം തകർന്നുണ്ടായ അപകടം; മരിച്ച അനീഷ് മോഹന്റെ മൃതദേഹം നാളെ നാട്ടിൽ എത്തിക്കും
അതേസമയം, പൊലീസ് ഉദ്യോഗസ്ഥരുടെ രക്ത പരിശോധനാ ഫലം വൈകുന്നുവെന്ന ആക്ഷേപവും ഇതിനകം ഉയർന്നിരുന്നു. തിങ്കളാഴ്ച പുലർച്ചെയാണ് മദ്യപിച്ചുവെന്ന ആരോപണത്തെ തുടർന്ന് കരിമണ്ണൂർ എസ്ഐ എൻ എസ് റോയിയെയും സിപിഒ ജിജോ ആന്റണിയെയും നാട്ടുകാർ തടഞ്ഞുവെക്കുന്നത്. ശേഷം തൊടുപുഴസിഐ നടത്തിയ പരിശോധനയിൽ പൊലീസ് വാഹനത്തിൽ നിന്നും മദ്യക്കുപ്പിയും നിരോധിത പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയിരുന്നു. തിങ്കൾ പകൽ തന്നെ എസ്ഐ എൻ എസ് റോയിയുടെയും സിപിഒ ജിജോ ആന്റണിയുടെയും രക്ത സാമ്പിളുകൾ കാക്കനാട് റീജണൽ കെമിക്കൽ എക്സാമിനേഴ്സ് ലാബിലേക്ക് പരിശോധനക്കായി അയച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

