പാഴ്വസ്തുക്കളില്‍നിന്നും കുട്ടികള്‍ സ്വയം കളിപ്പാട്ടം നിര്‍മിക്കുന്ന ശില്പശാല സംഘടിപ്പിച്ച് സൊസൈറ്റി സീക്കിങ് ദി വേയ്‌സ് ഓഫ് ഇഫക്ടീവ് എജുക്കേഷണല്‍ ട്രെന്‍ഡ്‌സ് (സ്വീറ്റ്) ശ്രീകൃഷ്ണപുരം. സിവില്‍ എഞ്ചിനീയറും ഡല്‍ഹി ഐഐടി ബിരുദധാരിയുമായ സുബിദ് ആണ് ശില്പശാല നയിച്ചത്.പാലക്കാട് ശ്രീകൃഷ്ണപുരം ഋതുവിലാണ് ശില്പശാല സംഘടിപ്പിച്ചത്.
ALSO READ: തമിഴ്നാട്ടിൽ എട്ടാം ക്ലാസ് വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; മൂന്ന് ആധ്യാപകർ അറസ്റ്റിൽ
പാഴ്വസ്തുക്കളില്‍നിന്നും കളിപ്പാട്ടം നിര്‍മ്മിച്ച് കുട്ടികളെ സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ തന്റെ കഴിവിനെ അറിവായി പകര്‍ന്നു നല്‍കുകയാണ് ഒരു സിവില്‍ എഞ്ചിനീയര്‍. സിവില്‍ എഞ്ചിനീയറും ഡല്‍ഹി ഐഐടിയില്‍നിന്നും ബിരുദാനന്തര ബിരുദവും നേടിയ സുബിദാണ് വേറിട്ട മാതൃക തീര്‍ക്കുന്നത്. സ്വീറ്റിന്റെ നേതൃത്വത്തില്‍ ശ്രീകൃഷ്ണപുരം ഋതുവിലാണ് ശില്പശാല സംഘടിപ്പിച്ചത്. കുട്ടികള്‍ അവരവര്‍ക്കുള്ള കളിപ്പാട്ടങ്ങള്‍ നിര്‍മ്മിച്ച സ്വയം പര്യാപ്തത നേടുന്നതോടൊപ്പം അതിന്റെ കേടുപാടുകള്‍ പരിഹരിക്കുക കൂടെയാണ് ശില്പശാല ലക്ഷ്യമിടുന്നതെന്ന് സുബിദ് പറഞ്ഞു.
പതിനാല് വര്‍ഷമായി വിവിധയിടങ്ങളില്‍ ഇത്തരം ശില്‍പശലയുമായി മുന്നോട്ട് പോവുകയാണ് തൃശൂര്‍ സ്വദേശിയായ സുബിദ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

