ടൂറിസ്റ്റ് ബസിൽ കഞ്ചാവ് കടത്ത്; ബസിന്‍റെ ഡ്രൈവര്‍ ഉള്‍പ്പടെ രണ്ടു ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു

Perumbavoor Drug case

പെരുമ്പാവൂരിൽ ടൂറിസ്റ്റ് ബസ്സിൽ കടത്തിയ കഞ്ചാവ് പിടികൂടി. ഒറീസയിൽ നിന്ന് പെരുമ്പാവൂരിലേക്ക് ഇതര സംസ്ഥാനക്കാരുമായി വന്ന ടൂറിസ്റ്റ് ബസ്സിലാണ് കഞ്ചാവ് ഒളിപ്പിച്ച് കടത്തിയത്. ബസിന്‍റെ ഡ്രൈവര്‍ ഉള്‍പ്പടെ രണ്ടു ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു.

Also Read: കന്നഡ താരം ദര്‍ശന് ജയിലില്‍ ടിവി; കേസ് സംബന്ധമായ വാര്‍ത്തകള്‍ അറിയാനെന്ന് അഭ്യര്‍ത്ഥന

ഈ മാസം ആറാം തീയതി ഒറീസ്സയിൽ നിന്നും പെരുമ്പാവൂരിലേക്ക് പുറപ്പെട്ട ടൂറിസ്റ്റ് ബസ്സ് ഞായറാഴ്ച്ച രാവിലെ പെരുമ്പാവൂർ മാർക്കറ്റ് ജംഗ്ഷനിൽ എത്തിയപ്പോഴാണ് ഡാൻസാഫ് ടീമും, പെരുമ്പാവൂർ പോലീസും ചേർന്ന് വാഹനം തടഞ്ഞ് പരിശോധിച്ചത്.ബസ്സില്‍ ലഗേജുകള്‍ സൂക്ഷിക്കുന്നിടത്തു നിന്നാണ് കഞ്ചാവ് പൊതികളും കണ്ടെടുത്തത്. പാക്കറ്റുകളിലാക്കി കൊണ്ടുവന്ന 10 കിലോ കഞ്ചാവ് പിടിച്ചെടുക്കുകയായിരുന്നു. ബസിന്‍റെ ഡ്രൈവര്‍ ഉള്‍പ്പടെ രണ്ടു ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. കാലടി മാണിക്കമംഗലം സ്വദേശി ശ്യാംകുമാർ, മുടക്കുഴ സ്വദേശി ലിജോ ജോർജ്ജ് എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. ശ്യാംകുമാര്‍ രണ്ട് കാപ്പ ഉൾപ്പെടെ 25 ഓളം കേസ്സുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.കഞ്ചാവിന്‍റെ ഉറവിടവും ഒപ്പം ആര്‍ക്ക് കൈമാറാനാണ് എത്തിച്ചത് എന്നതടക്കമുള്ള വിവരങ്ങളില്‍ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് പോലീസ്.

Also Read: ബലാത്സംഗക്കേസിൽ കോൺഗ്രസ് നേതാവ് അഡ്വ. വി എസ് ചന്ദ്രശേഖരൻ്റെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി മറ്റന്നാൾ വിധി പറയും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News