‘ഡോണ്ട് അണ്ടർഎസ്റ്റിമേറ്റ് ദി പവർ ഓഫ് കോമ്മൺ മമ്മി’; വൈറലായി അമ്മയുടെ ഡയലോഗ്, വീഡിയോ

viral mummy video

സമൂഹമാധ്യമങ്ങളിൽ പല ഉള്ളടക്കമുള്ള വീഡിയോകൾ വൈറലാകാറുണ്ട്. ചിലത് തമാശകളായിരിക്കും. മറ്റ് ചിലത് സീരിയസ് ഉള്ളടക്കമുള്ളതോ ഉദ്യോഗജനകമായതോ ആവാം. അങ്ങനെ സമൂഹ മാധ്യമങ്ങളിൽ വൈറലായ ഒരു വീഡിയോയാണ് ഇപ്പോൾ ഏറെ ചർച്ചയാകുന്നത്.

വീഡിയോയുടെ ഉള്ളടക്കം ഇങ്ങനെയാണ്. ഒരു അമ്മയും മകനും ഒരു റൂമിൽ ഇരിക്കുന്നു. അമ്മ ചായ കുടിക്കുന്ന സമയത്ത് മകന് ഒരു ഫോൺ വരുന്നു. മകൻ ഇംഗ്ലീഷിൽ സംസാരിക്കുന്നു. മകന്റെ സംഭാഷണം ഇങ്ങനെയാണ് ‘ എന്റെ അമ്മ അടുത്തുണ്ട്, ചായ കുടിക്കുകയാണ്. ഞാൻ നിന്നെ പിന്നെ വിളിക്കാം’. ഇനിയാണ് ട്വിസ്റ്റ് , ‘അമ്മ അപ്പോൾ തന്നെ മകനോട് ഇംഗ്ലീഷിൽ ‘ മകനെ ഞാൻ ഇംഗ്ലീഷ് പഠിച്ചു. അവൾ ആരാണെന്നോ, അവൻ ആരാണെന്നോ എന്നെ പഠിപ്പിക്കേണ്ട, ഡോണ്ട് അണ്ടർഎസ്റ്റിമേറ്റ് ദി പവർ ഓഫ് കോമ്മൺ മമ്മി’ എന്നായിരുന്നു.

Also read: ക്ലാസെടുക്കേണ്ട സമയത്ത് പാട്ടും കേട്ട് തലയിൽ എണ്ണതേച്ച് മസാജ്; ഉത്തർപ്രദേശിൽ അധ്യാപികയുടെ പണി തെറിച്ചു

അമ്മയ്ക്ക് ഇംഗ്ലീഷ് അറിയില്ലെന്ന് കരുതിയാണ് മകൻ ഇംഗ്ലീഷിൽ സംസാരിച്ചത്. എന്നാൽ ‘അമ്മ ഇംഗ്ലീഷിൽ മറുപടി പറഞ്ഞതോടെ ഞെട്ടി നിൽക്കുന്ന മകനെ വീഡിയോയിൽ കാണാം. നിരവധി ആളുകളാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News