
1975 നവംബര്‍ 25ന് സാംബശിവന്‍ ആദ്യമായി പറഞ്ഞ കഥ.. അതായത് എല്ലാ മനുഷ്യരുടെയും വായ മൂടിക്കെട്ടിയ കാലത്ത്, അടിയന്തരാവസ്ഥ നിലനിന്ന കാലത്ത് സധൈര്യം ഭരണപക്ഷത്തിനെതിരെ ശബ്ദിക്കാന്‍ കാഥികന്‍ വി സാംബശിവന്‍ തെരഞ്ഞെടുത്ത ഒരു കഥ. ഇരുപതാം നൂറ്റാണ്ട്… ബംഗാളി എഴുത്തുകാരന്‍ ബിമല്‍ മിത്രയുടെ തൂലികയില്‍ പുറത്തിറങ്ങിയ കഥയെ കുറിച്ച് പറയുമ്പോള്‍, സാംബശിവന് നൂറു നാവാണ്. അദ്ദേഹത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍..
‘അടിയന്തരാവസ്ഥ എന്ന ദുരവസ്ഥ നിലനിന്ന കാലം. 70 കോടി ജനങ്ങള്‍ക്ക് വേണ്ടി ഒരാള്‍ സംസാരിക്കുമെന്ന കാലം. ആ തീരുമാനം ക്യാമ്പിനറ്റ് പോലും അറിഞ്ഞില്ല. ജനാധിപചത്യവാദികള്‍ ഇത് ഫാസിസത്തിന്റെ തുടക്കമാണെന്നന്ന് പറഞ്ഞു. ഇത് പരോക്ഷമായെങ്കിലും പറയണമെന്ന് കരുതി പറഞ്ഞതാണ് ഇരുപതാം നൂറ്റാണ്ട്. സര്‍ക്കാരും കേട്ട കഥാപ്രസംഗം കഥ. കൊള്ളമെന്ന് പറഞ്ഞ് അവര്‍ പത്തുമാസം വാടകയില്ലാതെ മുറി തന്നു.. കിടക്കാന്‍ പുല്‍പ്പാ, എലയപ്പം പോലെ തലയണ. ഒരു മുറിയില്‍ അഞ്ച് പേര്‍. പിന്നെ അലിവ് തോന്നി ജയിലില്‍ കട്ടിലും മെത്തയും നല്ല ഭക്ഷണവും കിട്ടി എ ക്ലാസ് മുറിയില്‍ താമസിച്ചുവെന്നാണ് അദ്ദേഹം പറയുന്നത്.
ALSO READ: ഇന്ദിരാഗാന്ധി ഭരണഘടനയെ ദുരുപയോഗം ചെയ്തെങ്കിൽ, ഇന്ന് സംഘപരിവാർ ഭരണകൂടം ഭരണഘടനയെത്തന്നെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു: മുഖ്യമന്ത്രി പിണറായി വിജയൻ
മറക്കാനാവാത്ത കഥ.. വിസ്മരിക്കാന്‍ കഴിയാത്ത പാരിതോഷികം നേടി തന്ന കഥ, എന്നാണ് ഇരുപതാം നൂറ്റാണ്ടിന് സാംബശിവന്‍ നല്‍കുന്ന വിശേഷണം. ഒരു വ്യാഴവട്ടത്തിന്റെ കഥ മാത്രമുള്ള ഇരുപതാം നൂറ്റാണ്ട്. ഇന്ത്യയുടെ 1950 മുതല്‍ 1962 വരെയുള്ള കഥ. ബിമല്‍ മിത്ര പറയുന്നത് ഒരു നാടക നടിയുടെ ജീവിതമാണ്. കുന്തി ഗുഹയെന്നാണ് അവരുടെ പേര്. കഥ നടന്നത് കൊല്‍ക്കത്തിയിലാണ്. സദാവദന്‍, കുന്തിഗുഹ എന്നിവരെ ചുറ്റിപ്പറ്റിയുള്ള ബിമല്‍ മിത്രയുടെ ഈ കഥയില്‍ കാര്‍ ഫാക്ടറിക്കായി ഒരു തെരുവ് ഒഴിപ്പിക്കുന്ന കഥയാണ് പറയുന്നത്. ഇതിന് നേതൃത്വം നല്‍കുന്നത് ഒരു കോണ്‍ഗ്രസ് നേതാവാണ്. നഗങ്ങളുടെയും തെരുവുകളുടെയും ഇരുണ്ട വശവും വേശ്യാവൃത്തി നടത്തുന്നവരുടെ ജീവിതവുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഇന്ത്യ പാക് വിഭവജനത്തിനിടയില്‍ അഭയാര്‍ഥി ക്യാമ്പിലെ ആളുകളുടെ ജീവിതവും ഇതില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
അടിയന്തിരാവസ്ഥയുടെ പ്രയോക്താക്കള്‍ക്കെതിരെ ഈ നോവലിനെ വ്യാഖ്യാനം ചെയ്ത് അവതരിപ്പിക്കുകയായിരുന്നു. ഇന്ദിരയുടെ മകന്‍ സഞ്ജയ് ഗാന്ധിയുടെ മാരുതി കാര്‍ സംരംഭവുമായി ബന്ധപ്പെടുത്തി കഥയിലവതരിപ്പിച്ചിരുന്ന പരിഹാസം അധികാരികള്‍ക്കു രസിച്ചിരുന്നില്ല. മറ്റ് ചില മന്ത്രിമാരുടെ കയറ്റുമതി വ്യവസായത്തിനെതിരെയും സാംബന്‍ കഥയിലൂടെ രൂക്ഷ പരിഹാസമുയര്‍ത്തു. 1976 മാര്‍ച്ച് 8 ന് മിസ പ്രകാരം സാംബശിവനെ അറസ്റ്റ് ചെയ്ത് പൂജപ്പുര ജയിലിലടച്ചു. പത്തു മാസത്തെ ജയില്‍ വാസത്തിനു ശേഷം മോചിപ്പിക്കപ്പെട്ടു.
ഓള്‍ ഇന്ത്യാ സ്റ്റുഡന്റ്‌സ് ഫെഡറേഷനിലൂടെ രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയ സാംബശിവന്‍ അടിയുറച്ച കമ്മ്യൂണിസ്റ്റായിരുന്നു. അടിയന്തിരാവസ്ഥക്കാലത്ത് വിലക്ക് ലംഘിച്ച് കഥ അവതരിപ്പിച്ചതിനെത്തുടര്‍ന്ന് അദ്ദേഹം ജയില്‍വാസം അനുഭവിച്ചു.
1929 ജൂലൈ 4-ന് കൊല്ലം ജില്ലയിലെ ചവറ തെക്കുംഭാഗം നടുവത്തുചേരി മേലൂട്ട് വേലായുധന്റെയും ശാരദയുടെയും ആദ്യ പുത്രനായി ജനിച്ചു. ചവറ സൗത്ത്ഗവണ്മെന്റ് യു.പി. സ്‌കൂളിലും ഗുഹാനന്ദപുരം സംസ്‌കൃത സ്‌കൂളിലും ചവറ ശങ്കരമംഗലം സ്‌കൂളിലും പ്രാഥമിക വിദ്യാഭ്യാസം. കൊല്ലം ശ്രീനാരായണ കോളജ് കൊല്ലം നിന്നു ബി.എ ഒന്നാം ക്ലാസ്സില്‍ പാസ്സായി. ഓള്‍ ഇന്ത്യാ സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ (എ.ഐ.എസ്.എഫ്)-ന്റെ നേതാവായിരുന്നു. 1957-ല്‍ ഗുഹാനന്ദപുരം ഹൈസ്‌കൂളില്‍ അദ്ധ്യാപകനായി. 60-ല്‍ ബി.എഡ് പാസ്സായി. സുഭദ്രയാണ് ഭാര്യ. 1957-ലായിരുന്നു ഇവരുടെ വിവാഹം. അദ്ദേഹത്തിന്റെ മൂത്ത മകനായ വസന്തകുമാര്‍ സാംബശിവന്‍ ഇപ്പോള്‍ കഥാപ്രസംഗരംഗത്തുണ്ട്. വസന്തകുമാറിനെക്കൂടാതെ വേറെയും നാല് മക്കള്‍ അദ്ദേഹത്തിനുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here