പി വി അന്‍വറിനെ ജൂനിയര്‍ എംഎല്‍എയായ രാഹുല്‍ മാങ്കൂട്ടത്തില്‍ വീട്ടില്‍ പോയി കണ്ടത് തെറ്റെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യത്തില്‍ വിശദീകരണം ചോദിക്കേണ്ടത് കോണ്‍ഗ്രസ് നേതൃത്വമാണെന്നും പാര്‍ട്ടി അറിയാതെയാണ് കൂടിക്കാഴ്ച നടന്നതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. പി വി അന്‍വറുമായി ഇനിയൊരു കൂടിക്കാഴ്ച ഉണ്ടാകില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. അതേസമയം അന്‍വര്‍ രാഹുല്‍ കൂടിക്കാഴ്ച വ്യക്തിപരമാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞുവെന്ന് അടൂര്‍ പ്രകാശ് പ്രതികരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

