വെമ്പായത്ത് സംഘർഷത്തിനിടയിൽ പെട്രോൾ ഒഴിച്ച് തീ കത്തിച്ച സംഭവം; പ്രതി അനീഷിനെതിരെ കേസെടുത്തു

വെമ്പായത്ത് ബാർ ഹോട്ടലിൽ നടന്ന സംഘർഷത്തിനിടയിൽ പെട്രോൾ ഒഴിച്ച് തീ കത്തിച്ച സംഭവത്തിൽ കേസെടുത്ത് വെഞ്ഞാറമൂട് പൊലീസ്. നന്നാട്ടുകാവ് സ്വദേശി അനീഷിനെതിരെയാണ് വധശ്രമത്തിന് വെഞ്ഞാറമൂട് പൊലീസ് കേസെടുത്തത്. തീ പൊള്ളലിൽ അനീഷിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. അനീഷ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിലാണ്.

വെമ്പായം സ്വദേശി നവാസിനെ ലക്ഷ്യം വച്ചായിരുന്നു അനീഷ് പെട്രോൾ ഒഴിച്ചതെന്ന് പൊലീസ്. നവാസിനും ഗുരുതര പരിക്കേറ്റിട്ടുണ്ട്. നവാസ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഐസിയുവിലാണ്. ഇന്നലെ രാത്രിയായിരുന്നു മദ്യപിക്കുന്നതിനിടയിൽ ഇരുസംഘങ്ങൾ തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടായത്

സംഘർഷം ഉണ്ടായതിന് പിന്നാലെ ബാറിൽ നിന്നും പുറത്തുപോയ അനീഷ് കൈയിൽ കരുതിയ പെട്രോൾ എതിർ സംഘത്തിന് നേരെ ഒഴിക്കുകയും തീ കത്തിക്കുകയും ആയിരുന്നു. തീ കത്തിക്കുന്നതിനിടയിൽ അനീഷിൻ്റെ ദേഹത്ത് തീ ആളി പടരുകയായിരുന്നു. ഇരു കൂട്ടരും സ്ഥിരമായി ഇവിടെ എത്താറുണ്ടെന്നാണ് വിവരം. ഇരു കൂട്ടരും നിരവധി കേസുകളിൽ പ്രതികളാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here