വിവോ എക്സ് 300 അൾട്രാ വീഴുമോ ? കരുത്തുറ്റ ബാറ്ററിയും മികച്ച കാമറയുമായി ഓപ്പോ ഫൈൻഡ് എക്സ് 9 അൾട്രാ

vivo X300 ultra or oppo Find X9 ultra

മൊബൈൽ ഫോൺ നിർമാതാക്കളിൽ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഇന്ത്യയിൽ തങ്ങളുടേതായ സ്ഥാനം ഉറപ്പിച്ച ബ്രാൻഡാണ് ഓപ്പോ. ബഡ്ജറ്റ് റേഞ്ചിലും ഫ്ലാ​ഗ്ഷിപ്പ് റേഞ്ചിലുമായി നിരവധി മികച്ച ഫോണുകളാണ് ഓപ്പോയ്ക്കുള്ളത്. ഇപ്പോഴിതാ ഓപ്പോ ഫ്ലാ​ഗ് ഷിപ്പ് ഒരു ഫോൺ കൂടി വിപണിയിൽ എത്തിച്ചിരിക്കുകയാണ്. ഓപ്പോ ഫൈൻഡ് എക്സ് 9 അൾട്രയാണ് മികച്ച ഫീച്ചറുകളുമായി വിപണിയിലെത്തിയിരിക്കുന്ന ഫോൺ. മികച്ച കാമാറയും ബാറ്ററിയും നൽകുന്ന ഫോൺ മറ്റ് മൊബൈൽ നിർമാതാക്കളായ ഭീമന്മാർക്ക് ഒരു തിരിച്ചടിയാകുമോ എന്നതാണ് ടെക് മേഖലയും നിരീക്ഷിക്കുന്നത്. വിപണിയിൽ ഇപ്പോൾ ആൻഡ്രോയിഡ് ഫോണുകളിൽ മുന്നിൽ നിൽക്കുന്ന വിവോ എക്സ് 300 അൾട്രയ്ക്ക് മികച്ച എതിരാളിയാകാൻ സാധ്യതയുള്ളതായും ടെക് ലോകം ചൂണ്ടികാണിക്കുന്നു.

ഓപ്പോ എക്സ് 9 അൾട്രാ

6.82 ഇഞ്ച് QHD+ ProXDR AMOLED ഡിസ്പ്ലേയും 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റും 3,600 nits പീക്ക് ബ്രൈറ്റ്‌നസുമായി എത്തിയ ഓപ്പോ മികച്ച സ്ക്രീൻ എക്സ്പീരിയൻസാണ് നൽകുക. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റ് ആണ് ഫോണിന് കരുത്താകുന്നത്.  12ജിബി റാമും 512ജിബി സ്റ്റോറേജുമായി എത്തിയ ഫോണിൻ്റെ ഓപ്പറേറ്റിങ് സിസ്റ്റം ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള കളർ ഒഎസ് 16 ആണ്. 7,050mAh സിലിക്കൺ-കാർബൺ ബാറ്ററി (100W വയർഡ് ഫാസ്റ്റ് ചാർജിങ്, 50W വയർലെസ് ചാർജിങ് പിന്തുണ) എന്നിവയും മറ്റ് ഫോണുകളിൽ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നു. മികച്ച കാമറ ആണെന്നതാണ് ഇതിൻ്റെ മറ്റൊരു പ്രത്യേകത.

200 എംപി സോണി LYT-901 പ്രൈമറി സെൻസർ, 3x ഒപ്റ്റിക്കൽ സൂമുള്ള 200എംപി പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസ്, 10x ഒപ്റ്റിക്കൽ സൂമുള്ള മറ്റൊരു 50എംപി പെരിസ്‌കോപ്പ് കാമറ, 50എംപി അൾട്രാ വൈഡ് സെൻസർ. കൂടാതെ ഹാസൽബ്ലാഡ് ഇമേജിംഗ് മോഡുകൾ, എല്ലാ കാമറകളിലും ഡോൾബി വിഷൻ 4K റെക്കോർഡിംഗ്, 8K വീഡിയോ പിന്തുണ, O-Log2 കളർ സയൻസ് ടൂളുകൾ എന്നിവ മികച്ച ചിത്രങ്ങൾ പ​കർത്താനും വീഡിയോ റിസർട്ടുകൾ ലഭിക്കാനും സഹായിക്കുന്നു. 1,69,999 രൂപയാണ് ഫോണിൻ്റെ വില.

വിവോ എക്സ് 300 അൾട്രാ

എക്സ്300 അൾട്രായിൽ 6.82 ഇഞ്ച് ഡിസ്പ്ലേ തന്നെയാണ് വിവോയ്ക്കുമുള്ളത്. എന്നാൽ AMOLED 2K പാനലാണ് ഫോണിന്. 144Hz റിഫ്രഷ് റേറ്റ് ഉള്ള ഈ ഡിസ്പ്ലേ ഡോൾബി വിഷൻ, HDR10+, നെറ്റ്ഫ്ലിക്സ് എച്ച്ഡിആർ, എച്ച്ഡ‍ിആർ വിവിഡ് എന്നിവയെ പിന്തുണയ്ക്കുന്നുണ്ട്. Snapdragon 8 Elite Gen 5 പ്രൊസസറും Adreno 840 GPU-വുമാണ് ഇതിന് കരുത്തുപകരുന്നത്. 16GB LPDDR5X അൾട്രാ പ്രോ റാമും 512GB സ്റ്റോറേജും ഇതിൽ ലഭ്യമാണ്. ഓപ്പോ എക്സ് 9 അൾട്രയെക്കാൾ പതിനായിരം രൂപ കുറവാണ് വിവോ എക്സ് 300 അൾട്രായ്ക്കുള്ളത്. 1,59,999 രൂപയാണ് ഫോണിൻ്റെ വില.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News