വയനാട് പുനരധിവാസം: ഫണ്ട് പിരിക്കാനായി കോൺഗ്രസ് ഉപയോ​ഗിച്ച ആപ്പിന് അനക്കമില്ല, പിരിച്ച തുകയുടെ വിവരങ്ങളും കാണാനില്ല

congress app

വയനാട് പുനരധിവാസത്തിനായുള്ള ഫണ്ട് പിരിക്കാനായി കോൺഗ്രസ് ഉപയോ​ഗിച്ചിരുന്ന ഫണ്ട് സമാഹരണ ആപ്പ് പ്രവർത്തന രഹിതം. ആപ്പ് നിലവിൽ സിംഗിൾ സ്ക്രീൻ ആപ്ലിക്കേഷൻ ആണ്. പിരിച്ച തുകയുടെ വിശദാംശങ്ങളും ആപ്പിൽ നിലവിൽ ലഭ്യമല്ല.

മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി 100 വീടുകൾ നിർമിച്ച് നൽകുമെന്നായിരുന്നു കോൺഗ്രസ് നേതൃത്വം പ്രഖ്യാപിച്ചിരുന്നത്. ഫണ്ട് കളക്ഷന് വേണ്ടി പ്രത്യേക ആപ്പും ആരംഭിച്ചു. മൊത്തത്തിൽ പിരിച്ച തുക, ഇതുവരെ ചിലവഴിച്ച തുക, സംഭാവന തന്നവരുടെ വിവരങ്ങൾ, ചിലവഴിച്ച തുകയുടെ വിശദാംശങ്ങൾ എന്നിവ ആപ്പിൽ ലഭ്യമാക്കും എന്നു പറഞ്ഞാണ് പിരിവ് നടത്തിയത്. എന്നാൽ ഈ ആപ്പ് ഇപ്പോൾ പ്രവർത്തന രഹിതമാണ്.

ALSO READ: പൊന്നോമനയ്ക്ക് ഇന്ന് വിട; കൊല്ലത്ത് മരിച്ച മിഥുന്റെ അമ്മ നാട്ടിലേക്ക്, സംസ്കാരം ഇന്ന്

2024 ആഗസ്ത് സെപ്തംബർ മാസങ്ങളിലാണ് ആപ്പ് ഉപയോഗത്തിലുണ്ടായിരുന്നത്. ഒക്ടോബർ മാസത്തിലാണ് ആപ്പിൽ ലാസ്റ്റ് അപ്ഡേറ്റ് കാണിക്കുന്നത്. ഒക്ടോബർ മുതൽ ആപ്പ് സിംഗിൾ സ്ക്രീൻ ആപ്ലിക്കേഷനായി. ഇപ്പോൾ ഈ ആപ്പ് ആപ് സ്റ്റോറിൽ നിന്നോ പ്ലേ സ്റ്റോറിൽ നിന്നോ ഇൻസ്റ്റാൾ ചെയ്താൽ “New Version Available” “Thank you” എന്ന് കാണാം. Thank you click ചെയ്താൽ വീണ്ടും Play store or App Store-ലേക്ക് പോവും. സ്വാഭാവികമായും update ഒന്നും ഇല്ല. സംഭാവന നൽകിയവർക്കും ആപ്പിൽ വിവരങ്ങൾ ലഭ്യമാകുന്നില്ല.

3..14കോടി രൂപ ആപ്പ് വഴി സമാഹരിച്ചു എന്നാണ് കോൺഗ്രസ് നേതാക്കൾ അറിയിച്ചിരുന്നത്. എന്നാൽ ഇതിൻ്റെ വിശദാംശങ്ങളും ആപ്പിൽ ലഭ്യമല്ല.കോൺഗ്രസ് പ്രഖ്യാപിച്ച 100 വീട് പദ്ധതി അനിശ്ചിതത്വത്തിലായതിന് പിന്നാലെയാണ് ഫണ്ട് പിരിക്കാനുപയോഗിച്ച ആപ്പും പ്രവർത്തന രഹിതമായത്. ആപ്പിൽ വിവരങ്ങൾ ലഭ്യമാക്കാത്തതിൽ ദുരൂഹതയുണ്ടെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

ദുരന്തം നടന്ന് ഒരു വർഷമായിട്ടും കോൺഗ്രസ് പ്രഖ്യാപിച്ച പുനരധിവാസ പ്രവർത്തനങ്ങൾ എങ്ങുമെത്താതിൽ പാർട്ടിക്കുള്ളിൽ തന്നെ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. വയനാട് തൃക്കൈപറ്റയിലെ ഉപയോഗ ശൂന്യമായ ഭൂമി വീട് നിർമ്മാണത്തിനായി വലിയ വില കൊടുത്ത് വാങ്ങാൻ ശ്രമിക്കുന്നുവെന്ന ഗുരുതര ആരോപണവും നേതൃത്വത്തിനെതിരെ വയനാട്ടിലെ ഒരു വിഭാഗം നേതാക്കൾ ഉയർത്തുന്നുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News