‘വെല്ലുവിളികള്‍ മറികടന്ന് സര്‍ക്കാര്‍ മുന്നോട്ട്’; വയനാട് പുനരധിവാസം ഒരുമിച്ച്, ഒറ്റക്കെട്ടായി നമ്മള്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി

wayanad-rehabilitation-pinarayi

വയനാടില്‍ ചൂരല്‍മല- മുണ്ടക്കൈ ദുരന്തബാധിതര്‍ക്കായുള്ള മാതൃകാ ടൗണ്‍ഷിപ്പിന്റെ നിര്‍മാണം ഇന്ന് ആരംഭിച്ചുവെന്നും വെല്ലുവിളികള്‍ മറികടന്ന് പുനരധിവാസം പൂര്‍ത്തീകരിക്കാന്‍ പ്രതിജ്ഞാബദ്ധമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഒരുമിച്ച്, ഒറ്റക്കെട്ടായി ദുരന്തബാധിതരുടെ പുനരധിവാസം നമ്മള്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ച് പുതുക്കിയ ന്യായവില പ്രകാരമുള്ള അധിക നഷ്ടപരിഹാരമായ 17.77 കോടി രൂപ കോടതിയില്‍ കെട്ടിവച്ച് എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നിര്‍മിക്കുന്ന മാതൃകാ ടൗണ്‍ഷിപ്പിനുള്ള ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു. മുന്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 26 കോടി രൂപ ഹൈക്കോടതി റജിസ്റ്റര്‍ ജനറലിന്റെ അക്കൗണ്ടില്‍ മുമ്പ് കെട്ടിവച്ചിട്ടുണ്ടായിരുന്നു. അത് കൂടാതെയാണ് ഈ തുക കൂടി കെട്ടിവച്ച് ഭൂമി ഏറ്റെടുത്തത്.

Read Also: മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: ടൗൺഷിപ്പ് നിർമ്മാണത്തിന് ഇന്ന് തുടക്കം

ഹൈക്കോടതി ഉത്തരവ് ലഭിക്കുന്നത് ഇന്നലെ വൈകിട്ട് ഏഴ് മണിക്ക് ശേഷമാണ്. തുടര്‍ന്നു വയനാട് ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ടീം രാത്രിയില്‍ തന്നെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. ഏറ്റെടുത്ത ഭൂമിയില്‍ നിര്‍മാണ പ്രവൃത്തികള്‍ ഇന്ന് തന്നെ ആരംഭിക്കുകയും ചെയ്തുവെന്ന് മുഖ്യമന്ത്രി കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News