“പ്രതീക്ഷയുടെ പ്രതീകം”: ട്രംപിനെ സൂപ്പർമാനാക്കി വൈറ്റ് ഹൗസ്; പിന്നാലെ എപ്സ്റ്റീൻ ഫയലുകൾ കൊണ്ട് തിരിച്ചടിച്ച് സോഷ്യൽ മീഡിയ

superman + white house

ആഗോള വ്യാപാരത്തിൽ താരിഫുകൾ കൊണ്ട് അനിശ്ചിതാവസ്ഥ സൃഷ്ടിക്കുകയും രാജ്യങ്ങളെ ഭീഷണിപ്പെടുകയും ചെയ്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ‘സൂപ്പർ മാനാ’ക്കി വൈറ്റ് ഹൗസ്. 79 കാരനായ ട്രംപിനെ “പ്രതീക്ഷയുടെ പ്രതീകം” എന്ന് വിശേഷിപ്പിച്ച വൈറ്റ് ഹൗസ്, ജെയിംസ് ഗുൺ സംവിധാനത്തിൽ ഇന്ന് തിയേറ്ററുകളിലെത്തിയ സൂപ്പർമാന്‍റെ പോസ്റ്ററിൽ ട്രംപിന്‍റെ തല വച്ചുള്ള എഐ കൊണ്ട് നിർമ്മിച്ച ചിത്രം പോസ്റ്റ് ചെയ്യുകയും ചെയ്തു.

“പ്രതീക്ഷയുടെ പ്രതീകം. സത്യം. നീതി. അമേരിക്കൻ വഴി. സൂപ്പർമാൻ ട്രംപ്,” – എന്നാണ് വൈറ്റ് ഹൗസിന്‍റെ ട്വീറ്റ്. വൈറ്റ് ഹൗസോ ട്രംപോ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ച ചിത്രങ്ങൾ പങ്കിടുന്നത് ആദ്യമായല്ല. ട്രംപിനെ പോപ്പാക്കി കൊണ്ടുള്ള എ ഐ ചിത്രം വൻ വിമർശനങ്ങളെ തുടർന്ന് പിൻവലിച്ചിരുന്നു. അന്ന് തമാശക്ക് പോസ്റ്റ് ചെയ്തതെന്ന് പറഞ്ഞാണ് ട്രംപ് രക്ഷപ്പെട്ടത്. പക്ഷേ, ഇത്തവണ ‘തമാശ’ വൻ തോതിൽ തിരിച്ചടിച്ചു.

ALSO READ; ആക്സിയം – 4 ദൗത്യം: ശുഭാംശു ശുക്ലയടക്കമുള്ളവരുടെ മടക്കയാത്ര ഈ മാസം 14 ന് ആരംഭിക്കുമെന്ന് നാസ

കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെ ഉദ്ധരിച്ച് സാമൂഹിക മാധ്യമങ്ങളിൽ ട്രംപിന് നിരവധി വിമർശനങ്ങളാണ് നേരിടേണ്ടി വരുന്നത്. ഫയലുകൾ അപ്രത്യക്ഷമായതുമായി ബന്ധപ്പെട്ട് വൻ വിമർശനമാണ് യു എസ് ഗവൺമെന്‍റ് നേരിട്ടത്. “എപ്സ്റ്റീൻ ഫയലുകളാണ് ട്രംപിന്‍റെ ക്രിപ്‌റ്റോണൈറ്റ്” എന്നാണ് ഒരാൾ ട്വീറ്റ് ചെയ്തത്.

ഇതുവരെ 22 രാജ്യങ്ങൾക്ക് ട്രംപ് താരിഫ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കത്തുകൾ അയച്ചിട്ടുണ്ട്. ഇതിൽ ബ്രസീലിൽ നിന്നുള്ള ഇറക്കുമതിക്ക് 50 ശതമാനം തീരുവയും ഉൾപ്പെടുന്നു. ഓഗസ്റ്റ് 1 മുതൽ ചെമ്പ് ഇറക്കുമതിക്ക് 50 ശതമാനം തീരുവയും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഇതാണോ ട്രംപ് നൽകുന്ന പ്രതീക്ഷയെന്നാണ് നിരവധിപേർ ചോദിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News