
വിംബിള്‍ഡണ്‍ ടെന്നിസില്‍ ഇനി സെമി ഫൈനല്‍ ആവേശം. വനിതാ വിഭാഗം സെമി ഫൈനല്‍ ഇന്ന് നടക്കും. അരീന സബലെങ്കയും അമാന്‍ഡ അന്‍സിമോവയും തമ്മിലാണ് സെമി പോരാട്ടം. ഇഗാ സൈ്വടെക് ഇന്ന് ബെലിന്ദ ബെന്‍സികിനെയും നേരിടും.
പുരുഷ വിഭാഗത്തില്‍ നാളെ നോവാക് ജോകോവിച്ചും യാനിക് സിന്നറും തമ്മില്‍ ക്ലാസ്സിക് പോരാട്ടം നടക്കും. സ്പാനിഷ് സൂപ്പര്‍ താരം കാര്‍ലോസ് അല്‍കാറസിന് ടെയ്ലര്‍ ഫ്രിട്‌സ് ആണ് എതിരാളി.
Read Also: അമേരിക്കയിലും ഫ്രഞ്ച് വിപ്ലവം; റയല്‍ ചാരമായി, പി എസ് ജി ക്ലബ് ലോകകപ്പ് ഫൈനലില്‍
ക്വാര്‍ട്ടര്‍ ഫൈനലില്‍ മിര ആന്ദ്രീവയെയാണ് ബെലിന്ദ ബെന്‍സിക് പരാജയപ്പടുത്തിയത്. സ്‌കോര്‍: 7-6, 7-6. ലിയൂദ്മില സാംസോനോവയായിരുന്നു ഇഗ സൈ്വടെകിന്റെ എതിരാളി. സ്‌കോര്‍- 6- 2, 7- 5. ലോറ സീഗ്മുണ്ട് ആയിരുന്നു അരീന സബലെങ്കയുടെ ക്വാര്‍ട്ടര്‍ എതിരാളി. ആദ്യ സെറ്റില്‍ പരാജയം രുചിച്ചാണ് സബലെങ്ക തിരിച്ചടിച്ചത്. സ്‌കോര്‍: 4-6, 6-2, 6-4. ക്വാര്‍ട്ടറില്‍ അനാസ്താഷ്യ പവ്‌ല്യുചെങ്കോവയെയാണ് അമാന്‍ഡ അന്‍സിമോവ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 6-1, 7-6.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

