രോമാവൃതമായ ശരീരവും കൂർത്ത പല്ലുകളുമായി വിചിത്രമായ രൂപത്തിലുള്ള ‘ലബുബു’ പാവകൾ ലോകമെങ്ങും ഹിറ്റാണ്. ആരാധകരേറെയുള്ള ലബുബു പാവകൾ ഹിറ്റ് ആകുന്നത് കൊറിയൻ പോപ് ഗായിക ലിസ, പോപ് ഗായിക റിഹാന എന്നിവരുടെ ഹാൻഡ് ബാഗുകളിൽ പ്രത്യക്ഷപ്പെട്ടതോടെയാണ്.
പിന്നീട് കാസിങ് ലങിന്റെ മോൺസ്റ്റേഴ്‌സ് എന്ന കോമിക് പുസ്തകത്തിലെ കഥാപാത്രങ്ങളാ ലബൂബുവിന്റെ പാവകളുടെ വില്പനയിൽ കുതിച്ചുചാട്ടമാണ് ഉണ്ടായത്. ലബൂബു ട്രെൻഡ് ആയതോടെ ഡ്യൂപ്സും രംഗത്തെത്തി. അങ്ങനെ ലബൂബുവിന്റെ വ്യാജ പതിപ്പുകളെയാണ് ലഫുഫു എന്ന് പറയുന്നത്.
Also Read: ഒരു കിലോ ഉപ്പ്, വില 35,000 രൂപ: ലോകത്തെ ഏറ്റവും വില കൂടിയ ഉപ്പ്
കണ്ടാൽ പെട്ടന്ന് ലബൂബുവിനെയും ലഫൂഫുവിനെയും തിരിച്ചറിയാൻ സാധിക്കില്ല. പക്ഷെ ഇവ കുട്ടികൾക്ക് കളിക്കാൻ നൽകുന്നത് അപകടത്തിന് ഇടയാക്കുമെന്നാണ് ട്രേഡിങ് സ്റ്റോൻഡേർഡ് ഓഫീസർമാർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ലഫുഫുവിന്റെ നിർമാണം സുരക്ഷാ സ്റ്റാൻഡേർഡുകളനുസരിച്ചല്ല, ഇവ പെട്ടന്ന് തകരാനും സാധ്യതയുണ്ടെ്. അതിനാൽ ഇവ ഉപയോഗിച്ച് കുട്ടികൾ കളിക്കുകയാണെങ്കിൽ അതിലെ ഭാഗങ്ങൾ കുട്ടികൾ വിഴുങ്ങാനിടയുണ്ടെന്നും അത് അപകടത്തിന് കാരണമാക്കുമെന്നുമാണ് റിപ്പോർട്ടുകൾ.
Also Read: കാൻസർ ചികിത്സാ രംഗത്ത് വിപ്ലവ മുന്നേറ്റം: വാക്സിൻ വികസിപ്പിച്ച് റഷ്യ; ആദ്യപരീക്ഷണം വൻ വിജയം
ലബുബുവിനെക്കാൾ വളരെയധികം വിലക്കുറവാണ് ലഫുഫുവിന് എന്നതും. പെട്ടന്ന് തിരിച്ചറിയാൻ സാധിക്കാത്തതുമാണ് ആളുകൾ ഇത്തരത്തിലുള്ള പാവകൾ വാങ്ങുന്നതിന് കാരണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

