എച്ച്-1ബി വിസ; ‘ഒറ്റ രാത്രികൊണ്ട് ഞങ്ങള്‍ നിയമങ്ങള്‍ മാറ്റില്ല’; ഇന്ത്യക്കാരെ സ്വാഗതം ചെയ്ത് ജര്‍മ്മനി

India's workers welcomed in Germany

അമേരിക്കയുടെ എച്ച്-1ബി വിസ പരിഷ്‌കരണത്തിന് പിന്നാലെ ട്രംപിന് ചെക്കുമായി ജര്‍മ്മനി. വൈദഗ്ധ്യമുള്ള ഇന്ത്യക്കാരായ തൊഴിലാളികളെ സ്വാഗതം ചെയ്തിരിക്കുകയാണ് ജര്‍മ്മനി. ഇന്ത്യയിലെ ജര്‍മന്‍ സ്ഥാനപതിയായ ഡോ.ഫിലിപ്പ് അക്കേര്‍മാന്‍ ആണ് തൊഴിലവസരങ്ങള്‍ വിശദീകരിച്ച വിഡിയോ സാമൂഹികമാധ്യമത്തില്‍ പോസ്റ്റ്‌ ചെയ്തത്.

ഞങ്ങളുടെ കുടിയേറ്റ നയം ഒരു ജര്‍മന്‍ കാറിനെപ്പോലെ അങ്ങോട്ടും ഇങ്ങോട്ടും തിരിയാതെ ഒരു നേര്‍രേഖയില്‍ പോകുമെന്നും ഒറ്റ രാത്രികൊണ്ട് ഞങ്ങള്‍ നിയമങ്ങള്‍ മാറ്റില്ലെന്നും ഡോ ഫിലിപ്പ് വിഡിയോയില്‍ പറയുന്നു.

സ്ഥിരതയാര്‍ന്ന കുടിയേറ്റ നയങ്ങള്‍ ഐടി, മാനേജ്‌മെന്റ്, സയന്‍സ്, ടെക് തുടങ്ങിയ മേഖലകളില്‍ ജര്‍മ്മനി വിദേശ പൗരന്മാര്‍ക്കായി ജോലി നല്‍കി വേറിട്ടു നില്‍ക്കുന്ന രാജ്യമാണ്‌ ജര്‍മനിയെന്നും ഫിലിപ്പ് വ്യക്തമാക്കി. ജര്‍മനിയില്‍ ഏറ്റവും കൂടുതല്‍ സമ്പാദ്യം നേടിയെടുക്കുന്നവരില്‍ ഇന്ത്യക്കാരുമുണ്ട്. നമ്മുടെ സമൂഹത്തിനും അതിന്റെ ക്ഷേമത്തിനും ഇന്ത്യക്കാര്‍ വലിയ സംഭാവന നല്‍കുന്നുണ്ടെന്നാണ് ഇന്ത്യന്‍ തൊഴിലാളി നേടുന്ന വേദനത്തില്‍ നിന്നും വ്യക്തമാകുന്നത്. ഞങ്ങള്‍ കഠിനാധ്വാനത്തിലും മികച്ച ആളുകള്‍ക്ക് മികച്ച ജോലികള്‍ നല്‍കുന്നതിലും വിശ്വസിക്കുന്നുവെന്നും ഫിലിപ്പ് എക്‌സില്‍ കുറിച്ചു.

Also read – ദുരിതം വിതച്ച് റഗാസ ചുഴലിക്കാറ്റ്; ചൈനയിലും തായ്‌വാനിലും കനത്ത നാശനഷ്ടം: 20 ലക്ഷം പേരെ മാറ്റി പാര്‍പ്പിച്ചു


ട്രംപ് ഭരണകൂടം കഴിഞ്ഞയാഴ്ചയാണ്‌ എച്ച്-1ബി വിസ ഫീസ് അപേക്ഷയ്ക്ക് 100,000 ഡോളര്‍ ആയി വര്‍ദ്ധിപ്പിച്ചത്. കരിയറില്‍ മികച്ച ഭാവിയും ഉന്നത ജീവിത നിലവാരവും ലക്ഷ്യം വെച്ചാണ് എച്ച്-1ബി വിസയില്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ തൊഴിലാളികള്‍ യുഎസില്‍ എത്തുന്നത്. പ്രതിവര്‍ഷം 100,000 ഡോളര്‍ ഫീസ് വര്‍ധിപ്പിച്ച് ഇന്ത്യക്കാരുള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റത്തിന് തടയിടുക എന്നതാണ് ട്രംപ് ഭരണകൂടത്തിന്റെ ലക്ഷ്യമെന്നാണ് വിലയിരുത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News