വെനസ്വേലയ്ക്കെതിരെ അമേരിക്കയുടെ കടന്നാക്രമണം; മഡുറോയെയും ഭാര്യയെയും ബന്ദിയാക്കി

വെനസ്വേലക്കെതിരെ അമേരിക്കൻ ക്രൂരത. ജനവാസ കേന്ദ്രങ്ങളിൽ ബോംബാക്രമണം നടത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നാളുകളായി യുഎസിൻ്റെ ലക്ഷ്യമായിരുന്നു വെനിസ്വേല. വെനിസ്വേലയുടെ പ്രസിഡന്റ് മഡുറോയെയും ഭാര്യയെയും ബന്ദിയാക്കിയതായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചു. ട്രൂത്ത് സോഷ്യലിലൂടെയാണ് യുഎസ് പ്രസിഡന്‍റ് ലോകത്തെ ഞെട്ടിച്ച പ്രഖ്യാപനം നടത്തിയത്.

അമേരിക്കയിലേക്ക് നടക്കുന്ന ലാറ്റിനമേരിക്കൻ മയക്കുമരുന്നുകള്‍ കടത്തുകൾക്ക് പിന്നിൽ മഡൂറോയാണെന്ന ആരോപണം ഉന്നയിച്ചായിരുന്നു അമേരിക്കൻ ആക്രമണം. ഈ ആരോപണത്തിന്‍റെ പുറത്ത് നിരവധി വെനസ്വേലൻ കപ്പലുകളെ യുഎസ് ആക്രമിച്ചിരുന്നു.

Also read; ആണവായുധ പദ്ധതി പുനർനിർമിക്കാൻ ശ്രമിച്ചാൽ കനത്ത തിരിച്ചടി നൽകും; ഇറാനെതിരെ ട്രംപിന്റെ മുന്നറിയിപ്പ്

ഇതാണ്, പൂർണ സൈനിക നടപടിയിലേക്ക് നീങ്ങിയത്. വെനസ്വേലൻ തലസ്ഥാനമായ കരാക്കസിൽ നിരവധി സ്ഫോടനങ്ങളുടെ അകമ്പടിയോടെയാണ് യുഎസ് സ്പെഷ്യൽ ഫോ‍ഴ്സ് ആക്രമണം നടത്തിയത്. അതേസമയം, ഒരു പരമാധികാര രാജ്യത്ത് കടന്നുകയറി യു എസ് നടത്തിയ ആക്രമത്തെ അപലപിച്ച് ലോക രാജ്യങ്ങൾ രംഗത്തെത്തി. ലോകത്തേറ്റവും എണ്ണ ശേഖരമുള്ള രാജ്യമാണ് വെനസ്വേല. ഇതാണ് അമേരിക്കയുടെ പ്രധാന ലക്ഷ്യമെന്ന് കടുത്ത വിമർശനം ഉയരുന്നുണ്ട്. സംഭവത്തിൽ, യുഎൻ രക്ഷാസമിതി അടിയന്തരമായി ചേരണമെന്ന് റഷ്യ ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News