ശേഷാദ്രിനാഥന്റെ നിയമന തർക്കം; പി എം നിയാസിനെ തള്ളി യൂത്ത് ലീഗ്

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി ശേഷാദ്രിനാഥന്റെ നിയമന തർക്കത്തിൽ കോൺഗ്രസ്‌ ജനറൽ സെക്രട്ടറി പി എം നിയാസിനെ തള്ളി യൂത്ത് ലീഗ്. പിഎം നിയാസ് മന്ത്രി കെഎം ഷാജിയേയും മുസ്ലിംലീഗിനെയും ലക്ഷ്യം വെച്ച് അറ്റാക്ക് ചെയ്യുന്നുവെന്ന വിമർശനവുമായി യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡൻ്റ് അൻവർ സാദത്ത് രംഗത്ത്. സംഘ പരിവാറുക്കാരാനെന്നു ചാപ്പ അടിക്കാനാണ്‌ നിയാസിന്റെ ശ്രമം.

ശേഷാദ്രിനാഥന്റെ നിയമന തർക്കത്തിൽ മന്ത്രി കെ. എം. ഷാജിക്കായി യൂത്ത് ലീഗിലെ ഒരു വിഭാഗം രംഗത്ത്. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ്‌ അൻവർ സാദത്തിന്റെ നേതൃത്വത്തിലാണ് നീക്കം. ശേഷാദ്രിനാഥ് സംഘപരിവാർ അനുകൂലിയാണെങ്കിൽ, കോൺഗ്രസ്‌ ജനറൽ സെക്രട്ടറി പി എം നിയാസ് അത് തെളിയിക്കണമെന്നു അൻവർ ആവശ്യപ്പെട്ടു. കെ എം ഷാജി സംഘപരിവാറിനെ പ്രമോട്ട് ചെയ്യുന്നു എന്ന തരത്തിലാണ് പി. എം നിയാസ് പ്രചരിപ്പിക്കുന്നത്. ഇത് അപലപനീയമാണ്.

ALSO READ: തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ട്രാക്കിലേക്ക് ക്രെയിൻ മറിഞ്ഞു

തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനം ക്യാബിനറ്റ് തീരുമാനമാണ്. പൊട്ടും കുറിയും ഉപയോഗിക്കുന്നത് കണ്ട് ഒരാളെയും സംഘപരിവാർ എന്ന് ചാപ്പ കുത്തരുതെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു. ഉത്തരേന്ത്യയിൽ താടിയും തൊപ്പിയും വെച്ചവർ മുസ്ലിം തീവ്രവാദികൾ എന്ന് സംഘപരിവാർ പ്രചരിപ്പിക്കുന്ന പോലെയാണ്, പി എം നിയാസിൻ്റെ പ്രസ്താവന.കേരളത്തിൻ്റെ സാമൂഹൃ ഐക്യം അപകടപ്പെടുത്തുന്ന രീതിയിലുള്ള പ്രസ്താവന പി എം നിയാസ് പിൻവലിക്കണമെന്നും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡൻ്റ് അൻവർ സാദത്ത് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News