യുവകലാസാഹിതി പി.ആർ കർമ്മചന്ദ്രൻ അവാർഡ് മാധവൻ പുറച്ചേരിക്ക്

യുവകലാസാഹിതി കൊല്ലം ജില്ലാകമ്മിറ്റി സാംസ്കാരിക പ്രവർത്തകനും യുവകലാസാഹിതി മുൻ കൊല്ലം ജില്ലാ പ്രസിഡന്റുമായിരുന്ന പി.ആർ കർമ്മചന്ദ്രന്റെ സ്മരണാർത്ഥം നല്കിവരുന്ന പി.ആർ കർമ്മചന്ദ്രൻ പുരസ്കാരത്തിന് മാധവൻ പുറച്ചേരി അർഹനായി. മാധവൻ പുറച്ചേരിയുടെ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ‘അമ്മയുടെ ഓർമ്മപ്പുസ്തകം’ എന്ന കൃതിക്കാണ് പുരസ്കാരം.

Also read:ആര്‍ത്തവസമയത്ത് പാഡ് മാറ്റാന്‍ പോലും പറ്റാറില്ല; അഡ്ജസ്റ്റ്‌മെന്റുകളും കോംപ്രമൈസും എന്നീ രണ്ട് പദങ്ങളാണ് നടിമാര്‍ക്ക് സുപരിചിതം

ജീവചരിത്രം / ആത്മകഥ / ഓർമ്മക്കുറിപ്പ് എന്ന വിഭാഗത്തിൽപെട്ട പുസ്തകങ്ങളാണ് 2024ലെ പുരസ്കാരത്തിന് പരിഗണിച്ചത്. 10000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഒക്ടോബറിൽ ശാസ്താംകോട്ടയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News