എ.ആർ റഹ്മാൻ 50ന്റെ നിറവിൽ

അന്തർദേശീയ തലത്തിൽ അടക്കം ഇന്ത്യയുടെ യശസ്സ് ഉയർത്തിപ്പിടിച്ച സംഗീതകാരനായ എ.ആർ റഹ്മാന്റെ പിറന്നാൾ ഇന്ന്. എ.ആർ റഹ്മാൻ 50ന്റെ നിറവിൽ നിൽക്കുകയാണ്. പതിനൊന്നാം വയസ്സിൽ ക്രോസ് ബെൽറ്റ് മണിയുടെ പെൺപട എന്ന ചിത്രത്തിനു വേണ്ടി സംഗീതം നിർവഹിച്ചു കൊണ്ട് ആരംഭിച്ച റഹ്മാൻ ഇന്ന് ഓസ്‌കറിന്റെ തിളക്കത്തിൽ വരെ എത്തി നിൽക്കുന്നു. മലയാളത്തിൽ യോദ്ധാ ആണ് റഹ്മാൻ സംഗീതം നൽകിയ ആദ്യത്തെ ചിത്രം. 1992-ൽ പുറത്തിറങ്ങിയ ണിരത്‌നത്തിന്റെ റോജായിലെ ഗാനങ്ങളാണ് അദ്ദേഹത്തിനു പ്രശസ്തി നേടിക്കൊടുത്തത്.

സ്ലംഡോഗ് മില്ല്യണയർ എന്ന ചലച്ചിത്രത്തിന്റെ സംഗീത സംവിധാനത്തിന് 2009-ലെ ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം എ.ആർ റഹ്മാനു സമ്മാനിച്ചു. ഈ ചിത്രത്തിന് തന്നെ 2009ലെ ഓസ്‌കർ പുരസ്‌കാരവും ഇദ്ദേഹത്തിന് ലഭിച്ചു. ഓസ്‌കർ അവാർഡ് നിർണയ സമിതിയിലേക്കും റഹ്മാൻ തിരഞ്ഞെടുക്കപ്പെട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News