സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായി യുഡിഎഫ് നേതാക്കള്‍ക്ക് അടുത്തബന്ധം; ചിത്രങ്ങള്‍ പീപ്പിളിന്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി അബു ലൈസുമായി യുഡിഎഫ് നേതാക്കള്‍ക്ക് അടുത്തബന്ധം. അബു ലൈസ് യുഡിഎഫ് നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പീപ്പിളിന് ലഭിച്ചു.

അബുവിനൊപ്പം കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി.സിദ്ധീഖും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസും നില്‍ക്കുന്ന ഫോട്ടോകളാണ് പുറത്തുവന്നത്. ദുബായ്‌യിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍വച്ചാണ് ഈ ഫോട്ടോകള്‍ എടുത്തിരിക്കുന്നത്.

അതേസമയം, അബു ലൈസിനെ നേരിട്ട് പരിചയമില്ലെന്നാണ് ടി സിദ്ദിഖിന്റെ വിശദീകരണം. തെരഞ്ഞെടുപ്പ് കാലത്ത് ദുബായില്‍ പോയപ്പോള്‍ എടുത്ത ചിത്രങ്ങളാകാമെന്നും സിദ്ദിഖ് പറഞ്ഞു.

അബു ലൈസുമായി വ്യക്തിപരമായി ബന്ധമില്ലെന്ന് പറഞ്ഞ ഫിറോസ് ബന്ധം തെളിയിച്ചാല്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാന്‍ തയ്യാറാണെന്നും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News