ആഷസിന്റെ ആദ്യദിനം നനഞ്ഞ തുടക്കം; ജയിംസ് വിന്‍സിന്റെ മികവ് ഇംഗ്ലണ്ടിന് തുണയായി; പക്ഷെ ആശങ്ക അവസാനിക്കുന്നില്ല

ബ്രിസ്‌ബേന്‍: ക്രിക്കറ്റ് ചരിത്രത്തിലെ വിഖ്യാതമായ ആഷസ് പരമ്പരയ്ക്ക് നനഞ്ഞ തുടക്കം. തകര്‍ത്തു പെഴ്ത മഴകാരണം വൈകിയാണ് മത്സരം ആരംഭിച്ചത്. ഒന്നാം ദിനം കളിയവസാനിച്ചപ്പോള്‍ സന്ദര്‍ശകരായ ഇംഗ്ലണ്ട് ആത്മിശ്വാസത്തോടെ മുന്നേറുകയാണ്.

നാലു വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് 196 റണ്‍സ് നേടിയിട്ടുണ്ട്. അര്‍ധസെഞ്ചുറികളുമായി പട നയിച്ച ജയിംസ് വിന്‍സും മാര്‍ക്ക് സ്റ്റോണ്‍മാനുമാണ് സന്ദര്‍ശകര്‍ക്ക് ഭേദപ്പെട്ട തുടക്കം സമ്മാനിച്ചത്.

ജയിംസ് വിന്‍സ് 83 റണ്‍സ് നേടിയപ്പോള്‍ സ്റ്റാണ്‍മാന്‍ 53 റണ്‍സാണ് നേടിയത്. 64 പന്തില്‍ 28 റണ്‍സുമായി ഡേവിഡ് മലനും 31 പന്തില്‍ 13 റണ്‍സുമായി മോയിന്‍ അലിയും ബാറ്റ് ചെയ്യുന്നതാണ് ഇംഗ്ലണ്ടിന്റെ കരുത്ത്. കംഗാരുപ്പടയ്ക്കായി പാറ്റ് കുമ്മിന്‍സ് രണ്ടും മിച്ചല്‍ സ്റ്റാര്‍ക്ക് ഒരു വിക്കറ്റും വീഴ്ത്തി.

നാലു വര്‍ഷം മുന്‍പ് ഓസ്‌ട്രേലിയന്‍ മണ്ണില്‍ അഞ്ചു ടെസ്റ്റിലും സമ്പൂര്‍ണ തോല്‍വി ഏറ്റുവാങ്ങിയതിന്റെ ഓര്‍മ്മകള്‍ ഇംഗ്ലണ്ടിനെ വേട്ടയാടുകയാണ്. നാട്ടില്‍ ഓസ്‌ട്രേലിയയുടെ മികവ് ഇരട്ടിയാകുമെന്നതും ഇംഗ്ലണ്ടിനെ ഭയപ്പെടുത്തുന്നതാണ്.

അലിസ്റ്റര്‍ കുക്ക് , നായകന്‍ ജോ റൂട്ട് എന്നിവരുടെ ബാറ്റിംഗിലും സ്റ്റുവര്‍ട്ട് ബ്രോഡ് ജയിംസ് ആന്‍ഡേഴ്‌സണ്‍ എന്നിവരുടെ ബൗളിംഗിലുമാണ് സന്ദര്‍ശകരുടെ പ്രതീക്ഷ. മൊയിന്‍ അലിയുടെ ഓള്‍റൗണ്ട് മികവുകൂടിയാകുമ്പോള്‍ ആഷസ് നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണവര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News