ഈ പക്ഷികളുടെ മരണത്തില്‍ ദുരൂഹത; ചുരുളഴിയാതെ ജാതിംഗ

നിറയെ മരങ്ങളും മലകളും നിറച്ച് പ്രകൃതി അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന ഗ്രാമം. മനുഷ്യരെ സംബന്ധിച്ചിടത്തോളം അസമിലെ ജാതിംഗ ഒരു സാധാരണ ഗ്രമമാണ്. അത് അസാധാരണമാവുന്നത് മരണത്തെ പ്രണയിക്കുന്ന ഈ പക്ഷികളുടെ ജീവിതങ്ങളിലൂടെയാണ്.

മരണം തങ്ങള്‍ക്ക് പ്രിയപ്പെട്ടതാണെന്ന് ഒരിക്കല്‍കൂടി തെളിയിച്ചു ഈ പക്ഷികള്‍, കഴിഞ്ഞ ദിവസം. കാലങ്ങളായുള്ള പ്രതിഭാസമാണ് ഇത് ഇവിടെ. മഴ ഒഴിഞ്ഞ മഞ്ഞുള്ള സെപ്തംബര്‍ മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളിലാണ് സാധാരണയായി അത് സംഭവിക്കാറ്.

ആഫ്രിക്കയില്‍ ചില ഉള്‍കാടുകളില്‍ ഒരിനം പ്രാവുകള്‍ ആത്മഹത്യ ചെയ്യാറുണ്ട്. മുട്ടയിട്ട് കുഞ്ഞുങ്ങള്‍ ആയ ശേഷം ഇവ മുകളിലേക്ക് പറക്കുന്നു. ഏറെ ഉയരത്തിലെത്തിയ ശേഷം ചിറകുകള്‍ ശരീരത്തോട് ചേര്‍ത്ത് വച്ച് നിലം പതിക്കുന്നു. എന്നാല്‍ ജാതിംഗയില്‍ മരിക്കുന്ന പക്ഷികള്‍ അങ്ങിനെ ഏതെങ്കിലും ഇനത്തില്‍ പെട്ടവയാണെന്ന് പറയാനാവില്ല.

നാട്ടിലുള്ള പക്ഷികളും ദേശാടന പക്ഷികളും ഇവിടം മരിക്കാനായി തെരഞ്ഞെടുക്കാറുണ്ട്. തണുപ്പകറ്റാന്‍ പ്രദേശവാസികള്‍ കത്തിക്കുന്ന വലിയ തീക്കൂനയിലേക്ക് എടുത്തു ചാടുകയാണ് പക്ഷികള്‍ ചെയ്യാറ്.

സംഭവം വലിയ വാര്‍ത്തയായപ്പോള്‍ ഇത് കാണാന്‍ നൂറുകണക്കിന് ടൂറിസ്റ്റുകളും എത്തിത്തുടങ്ങി. ഒടുവില്‍ മരിക്കുന്ന പക്ഷികളുടെ എണ്ണം ക്രമാതീതമായി കൂടി. അപ്പോഴേക്കും പ്രകൃതി സ്‌നേഹികള്‍ ഒത്തു കൂടി.

അപൂര്‍വ്വ ഇനം പക്ഷികളെ സംരക്ഷിക്കാനായി ഗ്രാമീണര്‍ക്ക് ബോധവത്കരണം നല്‍കി. സന്ധ്യക്ക് തീയിടുന്നത് നിര്‍ത്തി. എന്നാല്‍ നാട്ടുകാര്‍ക്ക് പണം നല്‍കി ചിതയൊരുക്കാനെത്തുന്നവര്‍ നിരവധിയാണ്.

തണുപ്പകറ്റാന്‍ എന്നൊക്കെയുള്ള വാദങ്ങളുണ്ടെങ്കിലും ജാതിംഗയിലെ ഈ പക്ഷികളുടെ മരണം ദുരൂഹമായി തന്നെ തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News