പൊലീസിനെ വെട്ടിച്ച് ഹെെസ്പീഡില്‍ പാഞ്ഞു; സിനിമയെ വെല്ലുന്ന ചേസിങ്

പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട് ഹെെസ്പീഡില്‍ പറന്നു. ചേസിങ്ങിനിടെ അപകടത്തില്‍ പെട്ടെങ്കിലും കാറിലുളളവര്‍ തലനാരി‍ഴയ്ക്ക് രക്ഷപ്പെട്ടു.

അമേരിക്കയിലെ ഒക്‌ലഹോമ സംസ്ഥാനത്തുവെച്ചാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഹോളിവുഡ് സിനിമകളെ അനുസ്മരിക്കുന്ന വിധത്തിലുള്ളതായിരുന്നു, കാറിന്‍റെ ചേസിങ്ങ്. പുറകെ വിടാതെ തന്നെ പൊലീസും പിന്നാലെ കൂടി.

ഒക്‌ലഹോമയിലെ ലോക്കൽ ടെലിവിഷൻ ചാനലിന്റെ ഹെലികോപ്റ്ററിലാണ് പൊലീസ് ചെയ്സിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്.

കാര്‍ നിർത്താന്‍ പൊലീസ് നിര്‍ദ്ദേശിച്ചെങ്കിലും ഇത് അവഗണിച്ച് വാഹനത്തിലുള്ളവര്‍ മുന്നോട്ട് പോകുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്നവരില്‍ ഒരാള്‍ ഇടക്കു വെച്ച് റോഡിലേക്ക് ഇറങ്ങി രക്ഷപ്പെട്ടു.

തുടര്‍ന്നും നിര്‍ത്താതെ തന്നെ മുന്നോട്ടു പോയ കാര്‍ ഇടക്കുവെച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന മൂന്നുപേരെ പൊലീസ് ്ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News