കേരള ബ്ലാസ്റ്റേഴ്സില്‍ ഇനി ഈ യുവതാരവും; ആഹ്ലാദത്തിമര്‍പ്പില്‍ ആരാധകര്‍ – Kairalinewsonline.com
Football

കേരള ബ്ലാസ്റ്റേഴ്സില്‍ ഇനി ഈ യുവതാരവും; ആഹ്ലാദത്തിമര്‍പ്പില്‍ ആരാധകര്‍

ഭാവിയില്‍ ടീം ശക്തിപ്പെടുത്തുകയെന്ന് ലക്ഷ്യം മുന്നില്‍ കണ്ടോണ്ടാണ് ബ്ലാസ്റ്റേഴ്സ് യുവതാരങ്ങളെ ക്ലബിലെത്തിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്സില്‍ ഇനി ഒരു പുതിയ താരം കൂടി. ഇന്ത്യന്‍ യുവതാരവും 18കാരനുമായ നോങ്ദാംബ നോറമിന്റെ സൈനിങ് കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

കഴിഞ്ഞ വര്‍ഷം ഐ ലീഗില്‍ ഇന്ത്യന്‍ ആരോസിന്റെ താരമായിരുന്ന നോറം രണ്ട് വര്‍ഷത്തെ കരാറിലാണ് കേരള ബ്ലാസ്റ്റേഴ്സില്‍ എത്തിയിരിക്കുന്നത്.

ഭാവിയില്‍ ടീം ശക്തിപ്പെടുത്തുകയെന്ന് ലക്ഷ്യം മുന്നില്‍ കണ്ടോണ്ടാണ് ബ്ലാസ്റ്റേഴ്സ് യുവതാരങ്ങളെ ക്ലബിലെത്തിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക പേജ് വഴിയാണ് പ്രഖ്യാപനം നടത്തിയത്.

ജീക്സണ്‍ സിങ്, ധീരജ് സിംഗ്, ഋഷി ദത്ത് എന്നീ ഇന്ത്യന്‍ അണ്ടര്‍ 17 യുവനിരയില്‍ ഉണ്ടായിരുന്ന താരങ്ങളെ കേരള ബ്ലാസ്റ്റേഴ്സ് നേരത്തെ ടീമില്‍ എത്തിച്ചിരുന്നു.

To Top