നോർക്ക ഹെൽപ്പ് ലൈൻ കാൾ സെന്റർ പദ്ധതിക്ക് 1.25 കോടിയുടെ ഭരണാനുമതി

നോർക്ക ഹെൽപ്പ് ലൈൻ കാൾ സെന്റർ പദ്ധതിക്ക് 1.25 കോടിയുടെ ഭരണാനുമതി ലഭിച്ചു. 24 മണിക്കൂർ ഹെൽപ്പ് ലൈൻ-കാൾ സെന്റർ പദ്ധതിക്കാണ് തുക അനുവദിച്ചത്. നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സമർപ്പിച്ച പ്രൊപ്പോസൽ വകുപ്പു തല വർക്കിംഗ് ഗ്രൂപ്പ് യോഗം പരിഗണിച്ചിരുന്നു. ഇതോടെ ഭരണാനുമതി നൽകുവാൻ തീരുമാനിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

READ ALSO: യു എ ഇ യിൽ പരീക്ഷ എഴുതുന്നതിനായി ജീവനക്കാര്‍ക്ക് അവധി

വിദേശ മലയാളികളുടെ പരാതികൾ പരിഹരിക്കുക, വിഷമഘട്ടങ്ങളിലുള്ളവർക്ക് കൗൺസിലിങ് നടത്തുക. വിദേശത്ത് പോകുന്നവർക്കും പോകാൻ സാധ്യതയുള്ളവർക്കും നിയമാനുസൃതമായ കുടിയേറ്റത്തിനെക്കുറിച്ചും ചൂഷണങ്ങളെക്കുറിച്ചും ബോധവത്ക്കരണം നടത്തുക എന്നിവയും നോർക്ക റൂട്ട്സ് മുഖാന്തിരം നടപ്പാക്കുന്നുണ്ട്. നോർക്ക വകുപ്പിന് കീഴിൽ ആണ് 24 മണിക്കൂർ ഹെൽപ്പ് ലൈൻ കാൾ സെന്റർ പദ്ധതി നടപ്പാക്കി വരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News