വലിയ ലബോറട്ടറികളോ ആധുനിക സൗകര്യങ്ങളോ ഇല്ലെങ്കിലും കഠിനാധ്വാനവും ലക്ഷ്യബോധവുമുണ്ടെങ്കിൽ ലോകത്തെ വിസ്മയിപ്പിക്കാമെന്ന് തെളിയിക്കുകയാണ് തലസ്ഥാനത്തെ ഒരു പതിനാറുകാരൻ. തിരുവനന്തപുരം ജില്ലയിലെ മിനാങ്കൽ സ്വദേശിയായ ആദിത്യനാണ് സ്വന്തമായി കോഡിംഗ് ചെയ്ത് അന്താരാഷ്ട്ര നിലവാരമുള്ള “HIGH RANGE” എന്ന മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തിരിക്കുന്നത്.
ഗൂഗിൾ പ്ലേ സ്റ്റോറിൽ റിലീസ് ചെയ്ത ഈ ആപ്പ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ടെക് കമ്മ്യൂണിറ്റികൾക്കിടയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. ഒരു ആൾ ഇൻ വൺ സ്മാർട്ട് ടൂൾകിറ്റ് ആണ് ആദിത്യൻ ഒരുക്കിയിരിക്കുന്നത്. ഇൻ്റർനെറ്റോ ശല്യപ്പെടുത്തുന്ന പരസ്യങ്ങളോ ഇല്ലാതെ പൂർണമായും ഓഫ്‌ലൈനായി പ്രവർത്തിക്കുന്നു എന്നതാണ് ഇതിൻ്റെ ഏറ്റവും വലിയ പ്രത്യേകത.
ഒരു സ്മാർട്ട്ഫോണിലെ വിവിധ ഇൻ-ബിൽറ്റ് സെൻസറുകളെ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് 8-ലധികം അത്യാധുനിക ടൂളുകളാണ് ആപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡിജിറ്റൽ കോമ്പസ്, ഭൂകമ്പ ഡിറ്റക്ടർ എന്നിങ്ങനെ നിരവധി സംവിധാനങഅങൾ ഇതിലടങ്ങിയിരിക്കുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

