കര്‍ശനമായ ടോയ്‌ലെറ്റ് ഉപയോഗ നിയമം നടപ്പിലാക്കി ത്രീ ബ്രദേഴ്സ് മെഷീന്‍ മാനുഫാക്ചറിങ് എന്ന ചൈനീസ് കമ്പനി. ഫെബ്രുവരി 11 മുതല്‍ ആണ് നിയമം നടപ്പാക്കിയത്. നിശ്ചിത സമയ സ്ലോട്ടുകളില്‍ മാത്രമേ ടോയ്‌ലെറ്റ് ഉപയോഗിക്കാന്‍ അനുവാദമുള്ളൂ. രണ്ട് മിനുട്ട് ആണ് ടോയ്‌ലെറ്റ് ഉപയോഗിക്കാനുള്ള സമയ പരിധി.
ജോലിസ്ഥലത്തെ അച്ചടക്കം, കാര്യക്ഷമത, ജീവനക്കാരുടെ മനോവീര്യം എന്നിവ വര്‍ധിപ്പിക്കുക എന്നതാണ് ഈ നയത്തിന്റെ ലക്ഷ്യമെന്ന് കമ്പനി അവകാശപ്പെടുന്നു, പുരാതന മെഡിക്കല്‍ ഗ്രന്ഥമായ ‘ഹുവാങ് ഡി നെയ് ജിംഗ്’ (യെല്ലോ എംപറേഴ്സ് ഇന്നര്‍ കാനോന്‍) അടിസ്ഥാനമാക്കിയാണ് ഈ നിയമം.
Read Also: ബലൂണ്‍ പൊട്ടിത്തെറിച്ച് നേപ്പാള്‍ ഉപപ്രധാനമന്ത്രിക്ക് പരുക്ക്; ഇന്ത്യക്കാരന്‍ അറസ്റ്റില്‍, വീഡിയോ!
രാവിലെ 8:00ന് മുമ്പ്, രാവിലെ 10:30 മുതല്‍ 10:40 വരെ, ഉച്ചയ്ക്ക് 12:00 മുതല്‍ 1:30 വരെ, ഉച്ചകഴിഞ്ഞ് 3:30 മുതല്‍ 3:40 വരെ, വൈകുന്നേരം 5:30 മുതല്‍ 6:00 വരെ എന്നിങ്ങനെയാണ് ടോയ്‌ലെറ്റ് ഉപയോഗത്തിന് അനുവദിച്ച സമയം. ഓവര്‍ടൈം ഷിഫ്റ്റിലുള്ള ജീവനക്കാര്‍ക്ക് രാത്രി 9:00 മണിക്ക് ശേഷം സൗകര്യങ്ങള്‍ ഉപയോഗിക്കാം. ഈ ഷെഡ്യൂള്‍ അല്ലാതെ അടിയന്തര സാഹചര്യങ്ങളിലും ഉപയോഗിക്കാം. ലംഘിക്കുന്നവര്‍ക്ക് പിഴ ചുമത്തും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

