ചില കാര്യങ്ങളില്‍ നമ്മളിന്നും പഴഞ്ചന്‍; ആര്‍ത്തവത്തെ കുറിച്ച് തുറന്നു സംസാരിക്കണമെന്ന് പരിനീതി ചോപ്ര

ആര്‍ത്തവമടക്കം രഹസ്യമായി പറയുന്ന കാര്യങ്ങള്‍ തുറന്നു പറയാനുള്ള ഭയം മാറണമെന്ന് ബോളിവുഡ് താരം പരിനീതി ചോപ്ര. ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി പുറംമോടി മാറ്റി പുറത്തു വരണമെന്നും പരിനീതിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിദ്യാഭ്യാസപരവും സാംസ്‌കാരികപരവുമായി ഉയര്‍ന്ന് നില്‍ക്കുന്ന രാജ്യത്താണ് നമ്മള്‍ ജീവിക്കുന്നത്. വികസനത്തിന്റെ കാര്യത്തിലും രാജ്യം മുന്‍പന്തിയിലാണ്. 2016ലാണ് നമ്മള്‍ ജീവിക്കുന്നത്. എന്നാല്‍ ചില കാര്യങ്ങള്‍ വരുമ്പോള്‍ നമ്മള്‍ പഴഞ്ചനാണ്. അനാചാരങ്ങളും അന്ധവിശ്വാസങ്ങളും നിലനില്‍ക്കുന്ന സ്ഥലത്ത് നിന്നാണ് ഞാനും വരുന്നത്. അഭിപ്രായങ്ങള്‍ തുറന്നുപറയാന്‍ പേടിയാണ് നമ്മള്‍ നേരിടുന്ന പ്രധാനപ്രശ്‌നങ്ങളിലൊന്ന് എന്നും പരിനീതി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News